.
ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവനേതൃത്വം. ചെയര്‍മാന്‍ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോണ്‍, ട്രഷറര്‍ തോമസ് ചെല്ലേത്ത് എന്നിവരെ ന്യൂജേഴ്സിയില്‍ സംഘടിപ്പിച്ച ബയേണിയല്‍ കോണ്‍ഫറന്‍സില്‍ വച്ച് തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: ബൈജുലാല്‍ ഗോപിനാഥന്‍ (വൈസ് പ്രസിഡന്റ്- അഡ്മിന്‍), ഡോ.നിഷാ പിള്ള, സാബു കുര്യന്‍ (വൈസ് ചെയര്‍), മിലി ഫിലിപ്പ് (വുമണ്‍സ് ഫോറം പ്രസിഡന്റ്), ഷൈജു ചെറിയാന്‍ (യൂത്ത് ഫോറം പ്രസിഡന്റ്), ഏമി ഉമ്മച്ചന്‍ (കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ്), സുനില്‍ കൂഴമ്പാല (ബിനസിനസ് ഫോറം പ്രസിഡന്റ്), സന്തോഷ് എബ്രഹാം (മീഡിയ).
ഇലക്ഷന്‍ കമ്മീഷണര്‍ ആയി ഡോ.സോഫി വില്‍സണ്‍ ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു. ഹരി നമ്പൂതിരി പുതിയ റീജിയന്‍ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി.പി വിജയന്‍, ഗ്ലോബല്‍ വി.പി അഡ്മിന്‍ (അമേരിക്ക റീജിയന്‍) എസ് കെ ചെറിയാന്‍, ഡോ.തങ്കം അരവിന്ദ്, ബിജു ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിനേഷ് തമ്പി ഐ.ടി ഇന്‍ഡസ്ട്രിയിലും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചു വരുന്നു. എഡിസണ്‍ കണ്‍വന്‍ഷന്റ കണ്‍വീനറായിരുന്നു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് തങ്കം അരവിന്ദില്‍ നിന്ന് ജിനേഷ് ചുമതലയേറ്റു. 2015 മുതല്‍ സംഘടനയില്‍ പ്രവര്‍ത്തിച്ച് സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ രേഷ്മയ്ക്കും മക്കളായ അലക്‌സിനും എയ്ഡനും ഒപ്പം ന്യൂജേഴ്സിയില്‍ താമസിക്കുന്നു. കേരളത്തില്‍ മുളന്തുരുത്തി നിവാസിയാണ്.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: new members


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..