.
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകത്തിന് പുതിയ നേതൃത്വം നിലവില്‍ വന്നു. മെല്‍ബണിലെ സംഘാടകനും സാമൂഹികപ്രവര്‍ത്തകനുമായ മദനന്‍ ചെല്ലപ്പന്‍ ആണ് പുതിയ പ്രസിഡന്റ്. ഗോള്‍ഡ് കോസ്റ്റില്‍ സ്ഥിരതാമസക്കാരനും മികച്ച സംഘാടകനുമായ ബിനോയ് തോമസ് ആണ് സെക്രട്ടറി. ഇന്ത്യന്‍ എംബസി മുന്‍ ഉദ്യോഗസ്ഥനായിരുന്ന ബിനോയ് പോള്‍(പെര്‍ത്) രക്ഷാധികാരി ആണ്. വിനോദ് കൊല്ലംകുളം( ടൗണ്‍സ് വില്‍) ട്രഷറര്‍ സജി പഴയാറ്റില്‍ (ഇപ്‌സ്വിച്) വൈസ് പ്രസിഡന്റ്, സോയിസ് ടോം (ഹോബാര്‍ട്ട്)ജോയിന്റ് സെക്രട്ടറി എന്നിവര്‍ ആണ് മറ്റു ഭാരവാഹികള്‍. ജെനോ ജേക്കബ് (ബ്രിസ്‌ബെന്‍), തമ്പി ചെമ്മനം (മെല്‍ബണ്‍), ആമീന്‍ സാദിക് (ഹോബാര്‍ട്ട്), കിരണ്‍ ജെയിംസ് (സിഡ്നി), ജിജോ ബേബി (മെല്‍ബണ്‍) ഓസ്റ്റിന്‍ ഡെവിസ് (പെര്‍ത്ത്) എന്നിവര്‍ നിര്‍വ്വഹാക സമിതി അംഗങ്ങള്‍ ആവും. റോബര്‍ട്ട് കുര്യാക്കോസ് ആണ് ഇന്റര്‍നാഷണല്‍ കമ്മിറ്റി പ്രതിനിധി.
Content Highlights: new members
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..