.
ടൊറൊന്റോ മലയാളി സമാജത്തിന്റെ 2023-24 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു പാനലുകള്‍ മത്സര രംഗത്ത് ഇല്ലായിരുന്നതിനാല്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പാനല്‍ എതിരില്ലാതെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വാഹന നിര്‍മാണ കമ്പനിയുടെ ജനറല്‍ മാനേജര്‍ ആയി പ്രവര്‍ത്തിക്കുന്ന രാജേന്ദ്രന്‍ തലപ്പത്താണ് ഇക്കുറി സമാജത്തെ നയിക്കുക. 1993 മുതല്‍ സമാജവുമായി ബന്ധപ്പെട്ടു വിവിധ പദവിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ആളാണ് അദ്ദേഹം. ടൊറാന്റോയിലെ പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളായ ജോര്‍ജ് എം ജോര്‍ജാണ് വൈസ് പ്രസിഡന്റ്. ഐടി പ്രൊഫഷണല്‍ സുബിന്‍ സ്‌കറിയയെ സെക്രട്ടറിയായും, അധ്യാപികയായ ഷീജ ജോസഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
അക്കൗണ്ടന്റായ സിജു മാത്യുവിനെ ട്രഷററായും, നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടോജി പുളിക്കലിനെ ജോയിന്റ് ട്രഷററായും, ഐടി പ്രൊഫഷണലായ മനു മാത്യുവിനെ എന്റര്‍ടൈന്‍മെന്റ് കണ്‍വീനറായും, അധ്യാപികയായ എലിസബത്ത് കലോണിനെ ജോയിന്റ് കണ്‍വീനറായും, ബ്രോഡ്കാസ്റ്റിംഗ് മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സേതു വിദ്യാസാഗറിനെ പിആര്‍ഒ ആയും വാഹന നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇസ്മായില്‍ കുഴിച്ചാലിനെ സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനറായും, എഞ്ചിനീയര്‍ ആയ സഞ്ജീവ് എബ്രഹാമിനെ ഐടിയുടെ ചുമതലക്കാരനായും തിരഞ്ഞെടുത്തു.
ടോണി പുളിക്കല്‍, സോണി മാത്യു, അഗസ്റ്റിന്‍ തോമസ്, അജി മാത്യു, സെബി ജോസഫ്, ഫ്രാന്‍സിസ് ഔസേഫ്, സിജു മാത്യു, ഷാജ് ടി വര്‍ഗീസ്, ജോംസി ജോണി എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ജോസഫ് മാത്യു, സണ്ണി ജോസഫ്, ടോംസണ്‍, ടോമി കോക്കാട്ട്, ഷിബു ജോണ്‍, ജോസി കാരക്കാട്ട് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍.
54 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും പുരാതന മലയാളി സംഘടനകളിലൊന്നാണ് ടൊറോന്റോ മലയാളി സമാജം. ടൊറാന്റോ നഗരത്തിലെ മാത്രമല്ല മറ്റു സമീപ നഗരങ്ങളിലെ മലയാളികളെയും കൂടി ഉള്‍ക്കൊള്ളിക്കുന്ന രീതിയിലാണ് സമാജത്തിന്റെ രൂപകല്‍പന. പ്രവര്‍ത്തന മികവുകൊണ്ടും അംഗങ്ങളുടെ സാന്നിധ്യം കൊണ്ടും കാനഡയിലെ മലയാളികള്‍ക്കിടയില്‍ എന്നും സജീവമായി നില്‍ക്കുന്ന സംഘടന കൂടിയാണ് ടൊറോന്റോ മലയാളി സമാജം (ടിഎംഎസ്.).
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: new members


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..