.
ഹൈഡല്‍ബര്‍ഗ്: ജര്‍മനിയിലെ ആദ്യകാല മലയാളി സമാജങ്ങളിലൊന്നായ ഹൈഡല്‍ബെര്‍ഗ് മലയാളി സമാജത്തിന്റെ 45-ാം വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഫാഫെന്‍ഗ്രുണ്ട് സെന്റ് മരിയന്‍ ഹാളില്‍ നടന്നു. യോഗത്തില്‍ പ്രസിഡന്റ് റോയ് നാല്‍പ്പതാംകളം അധ്യക്ഷത വഹിച്ച് സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി അഭിലാഷ് നാല്‍പതാംകളത്തിന്റെ അഭാവത്തില്‍ ജോയിന്റ് സെക്രട്ടറി രാജേഷ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ തങ്കമ്മ വാഗ്‌നര്‍ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ച് പാസാക്കി. തുടര്‍ന്ന് വൈസ് പ്രസിഡന്റ് സബീനെ പുലിപറ വരണാധികാരിയായി സമാജം 2022-24 ലേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജര്‍മനിയില്‍ കുടിയേറിയ ഒന്നാം തലമുറ മലയാളികളില്‍ നിന്ന് സമാജത്തിന്റെ പ്രവര്‍ത്തനം പുതിയ തിരഞ്ഞെടുപ്പിലൂടെ രണ്ടാം തലമുറയിലേക്ക് കൈമാറി.
പുതിയ ഭാരവാഹികളായി ജാന്‍സി വിലങ്ങുംതറ (പ്രസിഡന്റ്), ഫിലിപ്പ് മാത്യു (വൈസ് പ്രസിഡന്റ്), രാജേഷ് നായര്‍ (ജനറല്‍ സെക്രട്ടറി), സിജോ ഹൂബന്‍ (ജോയിന്റ് സെക്രട്ടറി), അരവിന്ദ് നായര്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി റോയ് നാല്‍പതാംകളം, തങ്കമ്മ വാഗ്‌നര്‍, ഏലിയാമ്മ ഐസക്ക്, അനു മാത്യൂസ്, ജോണ്‍ ജോണ്‍, മാത്യു വര്‍ഗീസ്, മാത്യു എബ്രഹാം, അമൃത് അമര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
മ്യൂണിക് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ചേര്‍ന്ന് 2023 ജനുവരിയില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളോടെ സമാജം അടുത്ത വര്‍ഷത്തെ വിപുലമായ കാര്യപരിപാടികള്‍ ആരംഭിയ്ക്കുമെന്നും പുതിയ കമ്മിറ്റി അറിയിച്ചു.
Content Highlights: new members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..