ഏഷ്യ-പസഫിക് റീജിയന്‍ ചര്‍ച്ച് ഓഫ് ഗോഡിന് നവനേതൃത്വം 


.

ഡാലസ്: ഏഷ്യ-പസഫിക് റീജിയന്‍ ചര്‍ച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റായി റവ ജോണ്‍സണ്‍ തരകനെ (യു എസ് എ) തിരഞ്ഞെടുത്തു. കഴിഞ്ഞ പത്ത് വര്‍ഷമായി ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ടിച്ചു വരികയായിരുന്നു.

ഒക്ടോബര് 24 നു സൗത്ത് കൊറിയയില്‍ ഏഷ്യ-പസഫിക് റീജിയനിലെ 23 രാജ്യങ്ങളില്‍ നിന്നുള്ള ചര്‍ച്ച് ഓഫ് ഗോഡ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് വൈസ് പ്രസിഡന്റായി റവ ജോണ്‍സണ്‍ തരകനെ (യു എസ് എ) ഐക്യകണ്‌ഠേന തിരഞ്ഞെടുത്തത്. പ്രസിഡന്റായി റവ.ഗ്വിബിയോങ് മൂണ്‍ (സൗത്ത് കൊറിയ) സെക്രട്ടറിയായി ബ്രദര്‍ അലന്‍ ലോ(തായ്വാന്‍) ട്രഷറര്‍ ആയി റവ എഡ്മണ്ട് ലാങ് (ഹോങ്കോങ്) എക്‌സിക്യൂട്ടീവ് മെംബേഴ്സായി ബ്രദര്‍ നൊറിയുകി ഹൈഹാര (ജപ്പാന്‍) ബ്രദര്‍ മാര്‍ലിന്‍ (ഫിലിപ്പീന്‍സ്) എന്നിവരെയും തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ കാലാവധി മൂന്ന് വര്‍ഷമാണ്.



വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ ജോണ്‍സണ്‍ തരകന്‍ നിയമം, സയന്‍സ് എന്നിവയില്‍ ബിരുദവും, സോഷ്യോളജി, തിയോളജി എന്നിവയില്‍ ബിരുദാനന്ദ ബിരുദവും നേടിയിട്ടുണ്ട്. ചെങ്ങന്നൂര്‍ പരേതനായ ഡോ.ജോര്‍ജ് തരകന്‍, തങ്കമ്മ തരകന്‍ ദമ്പതികളുടെ മകനാണ്. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റായിരുന്ന തൃശൂര്‍ പരേതനായ ഡോ:പി വി ജേക്കബിന്റെയും, സാറാമ്മയുടെയും മകള്‍ ലതമോളാണ് ഭാര്യ. മക്കള്‍ ജസിന്‍ തരകന്‍, ജെറിന്‍ തരകന്‍, മരുമകള്‍ സുജ തരകന്‍. റ്റെക്‌സസിലെ ഡാലസ് റൗലറ്റില്‍ തരകന്‍ ബംഗ്ലാവില്‍ താമസിക്കുന്ന അദ്ദേഹം ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ ആസ്ഥാനമായ കൊച്ചി ഏക്ലീഷായില്‍ താമസിച്ചു സഭാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. ഡാലസില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന എക്‌സ്പ്രസ്സ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ രാജു തരകന്‍ സഹോദരനാണ്.

വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്‍

Content Highlights: new members


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented