.
ഫ്ലോറിഡ: വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയൻ വിമൻസ് ഫോറം ഉദ്‌ഘാടനവും അന്താരാഷ്ട്ര വനിതാദിനാഘോഷവും മാർച്ച് 11 ന് 10 മണിയ്ക്ക് സൂം പ്ലാറ്റ്‌ഫോമിൽ വിപുലമായി ആഘോഷിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഗസ്റ്റ് ഓഫ് ഹോണർ ആയി പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. സഞ്ചരിക്കുന്ന പൗരന്മാരായ പ്രവാസികൾ വിവിധ സാഹചര്യങ്ങളിൽ വ്യക്തിമുദ്ര പതിയ്ക്കുന്ന നേട്ടങ്ങൾ കൈവരിയ്ക്കുന്നതു അഭിനന്ദനാർഹമാണെന്ന് സൂചിപ്പിച്ചതോടൊപ്പം തങ്ങളുടെ മാത്രം വളർച്ചയിൽ ശ്രദ്ധ ചെലുത്താതെ തനിയ്ക്ക് ചുറ്റുമുള്ള എല്ലാവരുടെയും വളർച്ചയിലും ശ്രദ്ധ ചെലുത്തണമെന്നും കളക്‌ടർ ഉദ്‌ബോധിപ്പിച്ചു. ടെക്സാസ് കൗണ്ടി കോർട്ട് നമ്പർ 3 ലെ ജഡ്ജ് ആയ ജൂലി മാത്യു തന്റെ പ്രഭാഷണത്തിൽ സ്ത്രീകൾക്ക് തന്റെ ജീവിതലക്ഷ്യങ്ങളും അഭിലാഷങ്ങളും സ്വായത്തമാക്കുന്നതിനു സ്ത്രീത്വം ഒരു തടസമായിക്കാണരുതെന്ന സന്ദേശം പങ്കുവെച്ചു.
ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്ന തിരുവല്ലയുടെ മുൻ എം.എൽ.എ.യും ഇപ്പോഴത്തെ കേരള വനിതാ കമ്മീഷൻ അംഗവുമായ അഡ്വക്കേറ്റ് എലിസബത്ത് മാമ്മൻ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിയ്ക്കേണ്ടതിന്റെ പ്രസക്തിയെ ഉയർത്തിക്കാട്ടിയപ്പോൾ വിശിഷ്ടാതിഥിയായിരുന്ന മുൻ ഡി.ഇ.ഒ. യും ജോലിസ്ഥലത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള കമ്മിറ്റിയുടെ ചെയർ പേഴ്സണുമായ ഡോ. സൂസമ്മ മാത്യു തന്റെ ആശംസപ്രസംഗത്തിൽ തുല്യതയും നീതിയും സമഭാവനയും ഒരു സ്ത്രീയ്ക്ക് എവിടെ നഷ്ടപ്പെടുന്നുവോ അവിടെ ജീവന്റെ പൂർണത നഷ്‌ടപ്പെടുന്നുവെന്നും കുടുംബമെന്ന പാഠപുസ്തകത്തിലെ ഓരോ താളുകളും സ്നേഹത്തിൽ രചിയ്ക്കാൻ ഓരോ സ്ത്രീകൾക്കുമാകട്ടെയെന്നും ആശംസിച്ചു.
അമേരിക്ക റീജിയൻ വൈസ് ചെയർ ശാന്താ പിള്ള വിമൻസ് ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾക്കു നേത്യുത്വം വഹിച്ചു. അമേരിക്കയിലെയും ക്യാനഡയിലെയും വിവിധ പ്രൊവിൻസുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 9 അംഗ വനിതാ ഫോറകമ്മിറ്റിയുടെ പ്രസിഡന്റായി ആലീസ് മഞ്ചേരിയും ജനറൽ സെക്രട്ടറിയായി സ്മിതാ സോണിയും ട്രഷറർ ആയി ഡോ. സൂസൻ ചാണ്ടിയും വൈസ് പ്രസിഡന്റായി ലിസി മോൻസിയും ജോയിന്റ് സെക്രട്ടറിയായി സിന്ധു സാംസണും ജോയിന്റ് ട്രഷററായി ആൻസി ജോസഫും പ്രോഗ്രാം കോർഡിനേറ്ററായി അനിതാ നവീനും കമ്മിറ്റിയംഗങ്ങളായി സൂസമ്മ അലക്സാണ്ടറും ജിനി മാത്യുവും സത്യപ്രതിജ്ഞചെയ്‌തു അധികാരമേറ്റു.
വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, പ്രസിഡന്റ് ജോൺ മത്തായി, സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രഷറർ സാം ഡേവിഡ് മാത്യു, വൈസ് ചെയർ മേഴ്‌സി തടത്തിൽ, ഗ്ലോബൽ വിമൻസ് ഫോറമായ സ്നേഹിതയുടെ പ്രസിഡന്റ് ഡോ. ലളിത മാത്യു, ഇന്ത്യ റീജിയൻ ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു ആശംസയർപ്പിച്ചു. അമേരിക്ക റീജിയൻ ചെയർമാൻ ചാക്കോ കോയിക്കലേത്ത്, പ്രസിഡന്റ് ജോൺസൻ തലച്ചല്ലൂർ, സെക്രട്ടറി അനീഷ് ജെയിംസ്, ട്രഷറർ സജി പുളിമൂട്ടിൽ, വൈസ് ചെയർ ജോമോൻ ഇടയാടിയിൽ, അഡ്വൈസറി ബോർഡ് ചെയർ ഫിലിപ്പ് തോമസ് എന്നിവർ പങ്കെടുത്ത് ആശംസയർപ്പിച്ചു.
വിമൻസ് ഫോറത്തിന്റെ പുതിയ കമ്മിറ്റിയെ പരിചയപ്പെടുത്തുന്ന വീഡിയോ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഒപ്പം അമേരിക്കയിലെയും ക്യാനഡയിലെയും വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള കലാകാരികൾ ചേർന്ന് അവതരിപ്പിച്ച കലാപരിപാടികൾ ഉദ്‌ഘാടനവേളയ്ക്ക് മാറ്റ് കൂട്ടി. രമ്യ നോബിളിന്റെ പ്രാർത്ഥനാഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ മുദ്ര സ്കൂൾ ഓഫ് ഡാൻസിന്റെ കുച്ചിപ്പുടി, ഫ്ലവേർസ് ടിവി സിങ് ആൻഡ് വിൻ സീസൺ വൺ ജൂനിയർ ക്യാറ്റഗറി വിന്നർ ആയ എലിസബത്ത് ഐപ്പിന്റെ സ്വരമധുരമായ ഗാനവും ഫ്ലോറിഡ പ്രൊവിൻസിന്റെ മെഡ്‌ലിയും ആൽബെർട്ടയിലെ സെലിൻ ഡാൻസ് അക്കാഡമിയുടെ ഗ്രൂപ് ഡാൻസും നോർത്ത് ടെക്സസിലെ സ്മിതാ ഷാനിന്റെ ഭാവാത്മക ഗീതവും ഫ്ലോറിഡ പ്രൊവിൻസിലെ വിമൻസ് ഫോറം ട്രഷററായ റോഷ്‌നി ക്രിസ് കോറിയോഗ്രാഫ് ചെയ്ത കൊച്ചു കലാകാരികളുടെ മാർഗംകളിയും മെൽവിയ ആൻ ബിജുവിന്റെ കാവ്യനർത്തകിയെന്ന കവിതയും സാത്വിക ഡാൻസ് അക്കാദമിയിലെ ഫോക്ക് ഡാൻസും ആൽബെർട്ടയിലെ ചിത്ര മെറിൻ ജോർജിന്റെ സെമി ക്ലാസ്സിക്കൽ ഡാൻസും ടാമ്പയിലെ സ്മിത ദീപകിന്റെ മോട്ടിവേഷണൽ ഗാനവും ഹൂസ്റ്റണിൽ നിന്നുമുള്ള മെലിസ്സ മാത്യുവും റിയാന്ന റോയിയും ചേർന്നവതരിപ്പിച്ച ഡാൻസും സദസിനു മനോഹരമായ ദൃശ്യവിരുന്നൊരുക്കി.
അമേരിക്ക റീജിയൺ ജോയിന്റ് സെക്രട്ടറി ഷാനു രാജൻ ലൈവ് ടെലികാസ്റ്റിനു ചുക്കാൻ പിടിച്ചു. അമേരിക്ക റീജിയൺ വിമൻസ് ഫോറത്തിന്റെ
പ്രസിഡന്റ് ആലീസ് മഞ്ചേരി സ്വാഗതവും ജനറൽ സെക്രട്ടറി സ്മിതാ സോണി കൃതജ്ഞതയും അർപ്പിച്ചു. സൂം ലൈവിൽ പങ്കെടുത്തു പരിപാടിയെ വിജയിപ്പിച്ച എല്ലാ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഭാരവാഹികൾക്കും ലോകമെമ്പാടുമുള്ള റീജിയണൽ പ്രൊവിൻസു നേതാക്കൾക്കും എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങൾക്കും ഒപ്പം എല്ലാ അഭ്യുദയകാംഷികൾക്കും നന്ദിയുടെ നറുമലരുകൾ അർപ്പിയ്ക്കുന്നതായി വിമൻസ് ഫോറം കമ്മിറ്റിയ്ക്ക് വേണ്ടി സെക്രട്ടറി സ്മിതാ സോണി അറിയിച്ചു.
Content Highlights: Women's Forum, World Malayali Council America Region
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..