.
ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ നിന്നുള്ള 14 കാരനായ ഇന്ത്യന്‍-അമേരിക്കന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ദേവ് ഷാ, 'പ്‌സാമോഫൈല്‍' എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത് ദേശീയ സ്‌പെല്ലിംഗ് ബീ സമ്മാനമായ 50000 യുഎസ് ഡോളറും നേടി. വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണില്‍ നിന്നുള്ള 14 കാരിയായ ഷാര്‍ലറ്റ് വാല്‍ഷാണ് റണ്ണര്‍ അപ്പ്. മേരിലാന്‍ഡിലെ നാഷണല്‍ ഹാര്‍ബറിലാണ് മത്സരവേദി ഒരുക്കിയിരുന്നത്. 1925-ലാണ് നാഷണല്‍ സ്പെല്ലിംഗ് ബീ ആരംഭിച്ചത്. .
ലോകമെമ്പാടുമുള്ള 11 ദശലക്ഷം ആളുകള്‍ അക്ഷരവിന്യാസ മത്സരങ്ങളില്‍ പ്രവേശിച്ചതിന് ശേഷം പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രാഥമിക റൗണ്ടുകള്‍ ചൊവ്വാഴ്ച ആരംഭിച്ചു. ക്വാര്‍ട്ടര്‍ ഫൈനലുകളും സെമിഫൈനലുകളും ബുധനാഴ്ചയും നടന്നു.
കോവിഡ്19 പാന്‍ഡെമിക് കാരണം, മത്സരം 2020 ല്‍ റദ്ദാക്കപ്പെട്ടിരുന്നു. യുഎസിലെ ഏറ്റവും വലുതും ദൈര്‍ഘ്യമേറിയതുമായ വിദ്യാഭ്യാസ പരിപാടിയായി കണക്കാക്കപ്പെടുന്ന സ്‌ക്രിപ്സ് നാഷണല്‍ സ്പെല്ലിംഗ് ബീ മാറ്റങ്ങളോടെതിരിച്ചെത്തുകയായിരുന്നു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: national spelling bee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..