നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സേവികാസംഘം നാഷണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു


.

ഡാലസ്: മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ഒക്ടോബര്‍ 13 മുതല്‍ മൂന്ന് ദിവസം നീണ്ടുനിന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഞായറാഴ്ച രാവിലെ 8 നു ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ചില്‍ അനുഷ്ടിച്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന സമാപന സമ്മേളനത്തോടെ സമാപിച്ചു. കോണ്‍ഫറന്‍സ് വന്‍ വിജയമായിരുന്നുവെന്നു സെക്രട്ടറി ഡോ: അഞ്ചു ബിജിലി അറിയിച്ചു.

ഒക്ടോബര്‍ 13 ന് കോണ്‍ഫറന്‍സ് ഗായക സംഘം ആലപിച്ച ഗാനത്തോടും ആരാധനയോടും കൂടി ഉദ്ഘാടന സമ്മേളനത്തിനു തുടക്കം കുറിച്ചു. കോണ്‍ഫറന്‍സിന് പ്രസിഡന്റും ഇടവക വികാരിയുമായ റവ:അലക്‌സ് യോഹന്നാന്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി കോണ്‍ഫറന്‍സ് കണ്‍വീനര്‍ എലിസബത്ത് ജോണ്‍ സ്വാഗതമാശംസിച്ചു. നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ റൈറ്റ് ഡോ.ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ അധ്യക്ഷ പ്രസംഗം നടത്തി. മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ:തിയഡോഷ്യസ് മാര്‍ത്തോമ കോണ്‍ഫറന്‍സ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.



സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രസംഗകനും മാരാമണ്‍ കണ്‍വെന്‍ഷന്‍ മുന്‍ പ്രസംഗകനുമായ ഡോ.സ്റ്റാന്‍ലി ജോണ്‍സിന്റെ കൊച്ചുമകളും സ്റ്റാന്‍ലി ജോണ്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്റും കൂടിയായ ഡോ.ആന്‍ മാത്യൂസ് യൂന്‍സ്, ഡോ.ചെറിയാന്‍ തോമസ്, ഭദ്രാസന സെക്രട്ടറി ജോര്‍ജ് എബ്രഹാം, ഭദ്രാസന സേവികാസംഘം വൈസ് പ്രസിഡന്റ് റവ.തോമസ് മാത്യു, സേവികാസംഘം ഡയോസിഷന്‍ സെക്രട്ടറി സുമാ ചാക്കോ എന്നിവര്‍ ആശംസാപ്രസംഗം നടത്തി .

കോണ്‍ഫറന്‍സിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീര്‍ പ്രകാശനം ഡോ:തിയഡോഷ്യസ് മാര്‍ത്തോമ നിര്‍വഹിച്ചു. അതിനുശേഷം വിവിധ കലാപരിപാടികള്‍ നടത്തപ്പെട്ടു. നോര്‍ത്തമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നും ഏകദേശം 400 സ്ത്രീകള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. സ്ത്രീകള്‍ പുതിയ ലോകത്തിന്റെ മാര്‍ഗദര്‍ശികള്‍ എന്നതായിരുന്നു മുഖ്യ ചര്‍ച്ചാവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ഈപ്പന്‍ വര്‍ഗീസ്, ഡോ:എലിസബത്ത് ജേക്കബ്, ഷിജി അലക്‌സ്, ഡോ:ചെറിയാന്‍ തോമസ് എന്നിവര്‍ പ്രഭാഷണം നടത്തി.

കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രസിഡന്റ് അലക്‌സ് യോഹന്നാന്‍, കണ്‍വീനര്‍ എലിസബത്ത് ജോണ്‍, സെക്രട്ടറി ഡോ.അഞ്ജു ബിജിലി, ട്രഷറര്‍ അന്നമ്മ മാത്യു, അക്കൗണ്ടന്റ് അന്നമ്മ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: national conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented