.
ന്യൂജേഴ്സി: അമേരിക്കന്‍ മലയാളികളുടെ സാമുഹ്യ, കലാസാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'നാമം' (NAMAM) 2023 ലെ നേതൃനിരയെ പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി മുതല്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കുമെന്ന് ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു.
വൈദ്യശാസ്ത്ര രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.ആശ മേനോനാണ് നാമത്തിന്റെ പുതിയ പ്രസിഡന്റ്. സുജ നായര്‍ ശിരോദ്കര് (സെക്രട്ടറി), നമിത്ത് മന്നത്ത് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ന്യൂറോ ഒഫ്ത്താല്‍മോളജി ഫെല്ലോഷിപ്പ് നേടിയ ഡോ.ആശ, വിവിധ മെഡിക്കല്‍ കമ്മിറ്റികളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐടി എഞ്ചിനീയറിംഗ് രംഗത്ത് ജോലി ചെയ്യുന്ന സുജയും, ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിയില്‍ സീനിയര്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന നമിത്തും ഏതാനും വര്‍ഷങ്ങളായി നാമത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചവരാണ്.
2023-ലെ നാമത്തിന്റെ പുതിയ നേതൃത്വ നിര അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചുവരുന്നതായി നാമം ചെയര്മാന് മാധവന് ബി നായര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : മൊയ്തീന് പുത്തന്‍ചിറ
Content Highlights: NAMAM New Members
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..