.
എല്ലിസ് കൗണ്ടി (ടെക്സാസ്): ഇറ്റലിയിലെ എല്ലിസ് കൗണ്ടി നഗരത്തിലെ വീട്ടിൽ വെള്ളിയാഴ്ച മൂന്ന് കുട്ടികൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ 25 കാരിയായ കുട്ടികളുടെ മാതാവ് ഷമയ്യ ദെയോൻഷാന ഹാലിനെ അറസ്റ്റ് ചെയ്യുകയും മൂന്ന് കൊലപാതക കുറ്റങ്ങൾ ചുമത്തി കേസ്സെടുക്കുകയും ചെയ്തതായി എല്ലിസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്ന രണ്ടു കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് ടെക്‌സാസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് വീട്ടിൽ എത്തിയോടെയാണ് അകത്തുണ്ടായിരുന്ന മാതാവ് 6 വയസ്സുള്ള ആൺകുട്ടിയേയും 5 വയസ്സുള്ള ഇരട്ടകളായ ആൺകുട്ടിയേയും പെൺകുട്ടിയേയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയും 4 വയസ്സുള്ള ആൺകുട്ടിയേയും 13 മാസം പ്രായമുള്ള പെൺകുട്ടിയേയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്. അഞ്ച് കുട്ടികളും സഹോദരങ്ങളാണെന്ന് ടെക്സസ് ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് സ്ഥിരീകരിച്ചു. മുമ്പ് കുട്ടികളെ മറ്റൊരു ബന്ധുവിന്റെ സംരക്ഷണയിൽ ചൈൽഡ് പ്രൊട്ടക്റ്റീവ് സർവീസസ് ആക്കിയിരുന്നു.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Ellis County,Crime,children killed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..