ഹൂസ്റ്റണില്‍ ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്


.

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് നോര്‍ത്ത്വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിന് മുമ്പില്‍ കൂട്ടം കൂടി നിന്നിരുന്നവര്‍ക്ക്നേരെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു.

ഗ്രീന്‍വുഡ് ഫോറസ്റ്റ് ലൈനില്‍ സ്ഥിതി ചെയ്യുന്ന ക്ലബിന് മുമ്പില്‍ വെടിവെപ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാരിസ് കൗണ്ടി ഡെപ്യൂട്ടികള്‍ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ പലര്‍ക്കും വെടിയേറ്റിരുന്നു. വെടിയേറ്റു നിലത്തു വീണുകിടന്നിരുന്ന മൂന്നു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന അഞ്ചുപേരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.

എ.കെ. 47 തോക്കാണ് വെടിവെപ്പിന് ഉപയോഗിച്ചതെന്ന് 50 റൗണ്ട് വെടിയുതിര്‍ത്തതായും പോലീസ് പിന്നീട് പറഞ്ഞു. ഇതു പ്രത്യേക ലക്ഷ്യം വെച്ചുള്ള വെടിവെപ്പായിരുന്നുവെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്നും വ്യക്തമാകുന്നതെന്നും പോലീസ് കൂട്ടിചേര്‍ത്തു. ഹോട്ടലിന് മുമ്പില്‍ എത്തിയ ആക്രമി വാഹനത്തില്‍ നിന്നും ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു.

വെടിവെപ്പിനുശേഷം രക്ഷപ്പെട്ട ആക്രമിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ഹാരിസ് കൗണ്ടി ഷെരിഫ് ഇഡ് ഗൊണ്‍സാലസ് വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: More than 50 shots fired outside nightclub


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented