മിഷന്‍ ലീഗ് പ്ലാറ്റിനം ജൂബിലിക്ക് സൗത്ത് വെസ്റ്റ് സോണ്‍ റീജിയനില്‍ സമാപനം


.

ടെക്സാസ് (കൊപ്പേല്‍): ഭാരതസഭയുടെ ഏറ്റവും വലിയ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ചു ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സൗത്ത് വെസ്റ്റ് സോണ്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ സമാപിച്ചു. കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്.

ഇടവക വികാരി ഫാ.ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍, മിഷന്‍ ലീഗ് പ്രസിഡന്റ് ആന്റണി സജേഷ് എന്നിവര്‍ ചേര്‍ന്ന് ചെറുപുഷ്പ മിഷന്‍ ലീഗ് പതാക ഉയത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഫാ.മെല്‍വിന്‍ പോള്‍ (ഹൂസ്റ്റണ്‍), ഫാ.പോള്‍ കൊടകരക്കാരന്‍ (ഒക്ലഹോമ) എന്നിവരുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ദിവ്യബലി നടന്നു.

കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ, ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ, ഒക്ലഹോമ ഹോളിഫാമിലി എന്നീ ഇടവകകളില്‍ നിന്നുള്ള മിഷന്‍ ലീഗ് പതാകകളും ജൂബിലി ബാനറുമേന്തി നാനൂറോളം കുഞ്ഞു മിഷനറിമാരും, വൈദികരും, സന്യസ്തരും, വിശ്വാസികളും പങ്കെടുത്ത പ്രൗഢോജ്വലമായ പ്രേഷിത റാലി നടന്നു.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരിമാരും മതബോധന അധ്യാപകരും മിഷന്‍ ലീഗ് ഭാരവാഹികളും ചേര്‍ന്ന് തിരിതെളിച്ച് ജൂബിലി സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. സെമിനാറുകള്‍, കലാപരിപാടികള്‍, ടെലി ഫിലിം, സിമ്പോസിയം എന്നിങ്ങനെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് സമാപന നഗരിയായ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സാക്ഷിയായി.

ഫാ.ജേക്കബ് ക്രിസ്റ്റി, ഫാ.മെല്‍വിന്‍, മിഷന്‍ ലീഗ് സൗത്ത് വെസ്റ്റ് കോര്‍ഡിനേറ്റര്‍ ശില്‍പ്പാ ജോഷി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആന്റണി സജേഷ് സ്വാഗതവും കൊപ്പേല്‍ ശാഖാ വൈ.പ്രസിഡന്റ് നേഹ ജോഷി നന്ദി പ്രകാശനവും നിര്‍വഹിച്ചു. ഡോണാ ആന്‍ (മിഷലീഗ് കൊപ്പേല്‍ ശാഖാ ട്രഷറര്‍) പരിപാടികളുടെ എംസിയായിരുന്നു.

സൗത്ത് വെസ്റ്റ് സോണ്‍ എക്‌സിക്യൂട്ടീവ് റപ്രസെന്ററ്റീവ് ആന്‍ ടോമി, മിഷന്‍ ലീഗ് സെന്റ്. അല്‍ഫോന്‍സാ അനിമേറ്റര്‍ റോസ്‌മേരി ആലപ്പാട്ട്, സിസിഡി കോര്‍ഡിനേറ്റര്‍ ഷിജോ ജോസഫ് തുടങ്ങിയവര്‍ ജൂബിലി സമാപനഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : മാര്‍ട്ടിന്‍ വിലങ്ങോലില്‍

Content Highlights: mission league platinum jubilee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented