പോള്‍ പെലോസിയ്ക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍


.

വാഷിങ്ടണ്‍ ഡി.സി: യു.എസ്.ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവിന് നേരെ നടന്ന അതിക്രൂര ആക്രമണത്തെ അപലപിച്ച് റിപ്പബ്ലിക്കന്‍ നേതാക്കള്‍.

മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, സെനറ്റ് മൈനോറിറ്റി ലീഡര്‍ മിച്ചു മെക്കോണന്‍ എന്നിവര്‍ സംഭവത്തെ അപലപിക്കുകയും എത്രയും വേഗം പോള്‍ പെലോസി സൗഖ്യം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഈ രാജ്യത്ത് അക്രമം വെച്ചുപൊറുപ്പിക്കുകയില്ലെന്ന് ന്യൂനപക്ഷ വിപ്പ് സ്റ്റീവ് സ്‌കലയ്സ് ട്വിറ്ററില്‍ കുറിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എല്‍ഡി സ്റ്റഫനിക്കും സംഭവത്തെ അപലപിച്ചു.

ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നടന്ന ഈ ആക്രമ സംഭവത്തിന് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു നേരെ വിരല്‍ ചൂണ്ടുകയാണ്. രാജ്യത്ത് അക്രമം അഴിച്ചുവിടുന്നതിന്റെ തുടര്‍ച്ചയാണിതെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വീടിനു പോലും ബൈഡന്‍ ഭരണത്തില്‍ സുരക്ഷിതത്വം ലഭിക്കുന്നില്ലെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും കുറ്റപ്പെടുത്തി.

82 വയസ്സുള്ള പോള്‍ പെലോസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ടുള്ള അടി മാരകമായിരുന്നു. ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നു. ഭാഗ്യം കൊണ്ടാണ് പോള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. 45 വയസ്സുള്ള പ്രതിയുമായി നടന്ന മല്‍പ്പിടുത്തത്തില്‍ ശരീരഭാഗങ്ങളിലും കാര്യമായ മുറിവേറ്റിരുന്നു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Mike Pence condemns attack on Nancy Pelosi's husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented