മീറ്റ് ആന്‍ഡ് ഗ്രീറ്റ് - നവാഗതര്‍ക്ക് സ്വാഗതമേകി കൈരളി മാഞ്ചസ്റ്റര്‍


.

മാഞ്ചസ്റ്റര്‍: കൈരളി യൂണിറ്റില്‍ അംഗമായി എത്തിച്ചേര്‍ന്ന നവാഗതര്‍ക്ക് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടിയിലൂടെ യൂണിറ്റ് ഭാരവാഹികള്‍ സ്വാഗതം നല്‍കി. വിഥിന്‍ഷോ സെന്റ് മാര്‍ട്ടിന്‍ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വിവിധ ബോറോകളില്‍ നിന്നും എത്തിയ അംഗങ്ങള്‍ കൈരളിയുടെ വരുംകാല വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുപകരിക്കുന്ന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളും സംഘാടനവും ചര്‍ച്ച ചെയ്ത യോഗത്തില്‍ യൂണിറ്റ് സെക്രട്ടറി ഹരീഷ് നായര്‍ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷ പ്രസംഗവും നടത്തി.

സമീപകാലത്ത് നമ്മളെ വിട്ടുപിരിഞ്ഞ കേരള നിയമസഭ പ്രതിപക്ഷ ഉപാധ്യക്ഷനും സിപിഐ (എം) സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രമേയം കൈരളി യു കെ ദേശീയ സമിതി അംഗം സാമൂവല്‍ ജോഷി അവതരിപ്പിച്ചു. കൈരളി യുകെയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും വിവിധ യൂണിറ്റുകള്‍ ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയ കമ്മിറ്റിക്കു വേണ്ടി കൈരളി യുകെ ട്രസ്റ്റി അംഗം ജയന്‍ എടപ്പാള്‍ വിശദീകരിച്ചു.



വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന യൂണിറ്റ് അംഗങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് യൂണിറ്റ് ബ്രാഞ്ച് ട്രഷറര്‍ ശ്രീദേവി, ജാനേഷ് നായര്‍, ജോസഫ് ഇടികുള, മഹേഷ്, ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. 'മീറ്റ് ആന്‍ഡ് ഗ്രീറ്റ് ' പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രവീണ പ്രവി നന്ദി പറഞ്ഞു.

വാര്‍ത്തയും ഫോട്ടോയും : ജയന്‍ എടപ്പാള്‍

Content Highlights: meet and greet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented