ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് മാധ്യമ സെമിനാര്‍ നവംബര്‍ 12 ന്


.

ഡാലസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് സൂം പ്ലാറ്റ്‌ഫോമില്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോ.ജോര്‍ജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും. സമൂഹത്തില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ വിഷയത്തെ ആസ്പദമാക്കി സമര്‍പ്പിച്ച തീസീസിനാണ് ജോര്‍ജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തര്‍ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിന്‍ ബോട്ടം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്.



അമേരിക്കന്‍ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചന്‍ പുതുക്കളം, മൊയ്തീന്‍ പുത്തന്‍ചിറ, ജിന്‍സ്‌മോന്‍ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോന്‍) എന്നിവര്‍ സെമിനാറില്‍ പാനലിസ്റ്റുകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി മാധ്യമപ്രവര്‍ത്തകര്‍ യോഗത്തില്‍ സംബന്ധിച്ച് സംസാരിക്കും.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രശസ്തര്‍ ഈ സമ്മേളന വിജയത്തിനായി ഇതിനോടകം തന്നെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് പ്രസിഡന്റ് സിജു വി ജോര്‍ജ്, വൈസ് പ്രസിഡന്റ് അഞ്ചു ബിജിലി, സെക്രട്ടറി സാം മാത്യു ജോയിന്റ് സെക്രട്ടറി മീനു എലിസബത്ത്, ട്രഷറര്‍ ബെന്നി ജോണ്‍, ജോയിന്റ് ട്രഷറര്‍ പ്രസാദ് തിയോടിക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബിജിലി ജോര്‍ജ്, സണ്ണി മാളിയേക്കല്‍, പി.പി ചെറിയാന്‍, ടി.സി ചാക്കോ എന്നിവര്‍ അടങ്ങിയ അഡൈ്വസറി ബോര്‍ഡുമാണ് ഈ യോഗത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത് സെമിനാറില്‍ പങ്കെടുക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: media seminar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented