സംഗീത- നൃത്ത വിസ്മയത്തിന്റെ വിരുന്നൊരുക്കുന്ന മഴവില്‍ സംഗീതം ജൂണ്‍ 10 ന് 


2 min read
Read later
Print
Share

.

ലണ്ടന്‍: യുകെ മലയാളികള്‍ക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിച്ച യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളില്‍ ഒന്നായ മഴവില്‍ സംഗീതത്തിന്റെ ദശ വാര്‍ഷികാഘോഷവും നൃത്ത സംഗീതരാവും ജൂണ്‍ 10 ശനിയാഴ്ച വൈകീട്ട് 3 മണി മുതല്‍ ബോണ്‍മൗത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ അരങ്ങേറുന്നു. ഇക്കഴിഞ്ഞ 10 വര്‍ഷവും മികച്ച സംഗീത-നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീത സായാഹ്നത്തില്‍ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നര്‍ത്തകരും കലാപ്രതിഭകളുമെല്ലാം വേദിയില്‍ എത്തുന്നു.

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകള്‍ക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോര്‍ജും പത്‌നി ടെസ്സ ജോര്‍ജുമാണ് മഴവില്‍ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടത്തിയ മികവാര്‍ന്ന പരിപാടികള്‍ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവില്‍ സംഗീതത്തിന്റെ ദശ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മാറുവാന്‍ എത്തിയ നൂറിലധികം പ്രതിഭകളില്‍ നിന്നും തിരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീര്‍ക്കുവാന്‍ എത്തുന്നത്.

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന വോക്‌സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും കലാപ്രകടനങ്ങളുമെല്ലാം അവതരിപ്പിക്കും.

ഇന്ത്യന്‍ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകളായ എസ്.പി ബാലസുബ്രഹ്‌മണ്യം, ലതാമങ്കേഷ്‌കര്‍, ശ്രാവന്‍ റാത്തോട് എന്നിവര്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കുവാനും ആദരവ് നല്‍കുവാനുമായി അവരുടെ ഗാനങ്ങളും വേദിയില്‍ ആലപിക്കും.
യുകെയിലെ കലാസാംസ്‌കാരിക സാമൂഹ്യ സംഘടന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.
അനീഷ് ജോര്‍ജ്ജ്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, ടെസ്സ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്.

ഏഴഴകിലുള്ള വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച മഴവില്‍ സംഗീത സായാഹ്നത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വേദിയുടെ വിലാസം: Barrington Theatre, Penny's walk, Ferndown, Bournmouth, BH22 9TH

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനീഷ് ജോര്‍ജ് : 07915 061105
ഡാന്റോ പോള്‍ : 07551 192309
സുനില്‍ രവീന്ദ്രന്‍ : 07427105530

വാര്‍ത്തയും ഫോട്ടോയും : അനീഷ് ജോര്‍ജ്‌

Content Highlights: mazhavil sangeetham

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
onam celebrations

2 min

ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിന്‍ മലയാള വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

Oct 3, 2023


VOLLEYBALL

2 min

വോളിബാള്‍ മാമാങ്കത്തിന് വേദിയാകാന്‍ നയാഗ്ര

Oct 3, 2023


chendavadyam

1 min

അരിസോണയില്‍ കലാക്ഷേത്ര യു.എസ്.എയുടെ ചെണ്ടവാദ്യ അരങ്ങേറ്റം ഒക്ടോബര്‍ 14 ന്

Oct 3, 2023


Most Commented