മനു ഡാനിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനോദ്‌ഘാടനം മേയർ സജി ജോർജ് നിർവഹിച്ചു


1 min read
Read later
Print
Share

.

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് മത്സരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനോദ്‌ഘാടനം സണ്ണിവെയ്ല്‍ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിച്ചു. മാർച്ച് 9 ന്‌ വൈകീട്ട് ബ്ലു ബോണറ്റിൽ ചേർന്ന യോഗത്തിൽ ഡാനി തങ്കച്ചൻ ആമുഖ പ്രസംഗം നടത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.

സണ്ണിവെയ്ല്‍ സിറ്റിയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന മനുവിന്റെ വിജയം സിറ്റിയുടെ വളർച്ചക്ക് ഒരു മുതൽ കൂട്ടായിരിക്കുമെന്നും, മനുവിനെപോലെ പുതിയ തലമുറയിൽ നിന്നുള്ളവർ ലോക്കൽ ബോഡികളിൽ പങ്കാളിത്വം വഹിക്കുവാൻ മുന്നോട്ടു വരുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കേണ്ടതും വിജയിപ്പിക്കേണ്ടതും നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് മേയർ പറഞ്ഞു.

കൗൺസിലിലേക്ക് മത്സരിക്കുവാൻ തീരുമാനിച്ച സാഹചര്യങ്ങളെ കുറിച്ചും, ഭാവി പരിപാടികളെക്കുറിച്ചും സ്ഥാനാർഥി മനു വിശദീകരിച്ചു. തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം വരെ കാത്തുനിൽക്കാതെ ഏർലി വോട്ടിംഗ് ദിവസങ്ങളിൽ തന്നെ സമ്മതിദാനാവകാശം ഉപയോഗിച്ചു വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. തുടർന്ന്‌ യോഗത്തിൽ പങ്കെടുത്തവർ മനുവിന്റെ വിജയത്തിന് വേണ്ടി "ഡോർ റ്റു ഡോർ"
പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. ചർച്ചകളിൽ രാജു തരകൻ (എക്സ്പ്രസ്സ് ഹെറാൾഡ്) ജെയ്സി ജോർജ്, ടോണി, ജോർജ്,എന്നിവർ പങ്കെടുത്തു.

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്. അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

വാർത്തയും ചിത്രവും: പി പി ചെറിയാൻ

Content Highlights: Sunnyvale City Council, Mayor Saji George, dallas

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Texas International Sports & Arts Club

2 min

അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്

Jun 1, 2023


Loka Kerala Sabha

2 min

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9 മുതല്‍ 11 വരെ

Apr 5, 2023


Tara Reade

1 min

ബൈഡനെതിരെ ലൈംഗികാരോപണം ഉന്നയിച്ച താരാ റീഡ് റഷ്യന്‍ പൗരത്വത്തിന് അപേക്ഷിക്കും

Jun 1, 2023

Most Commented