.
മലയാളി അസോസിയേഷന് ഓഫ് സോഷ്യല്‍ വര്‍ക്കേഴ്സ് ഇന്‍ ഒന്റാറിയോ (മാസോ) യാണ് 'സിനര്‍ജി 2022' സംഘടിപ്പിച്ചത്. നവംബര്‍ 12 ന് മിസ്സിസ്സാഗ ജോണ്‍ പോള്‍ 2 പോളിഷ് കള്‍ച്ചറല്‍ സെന്ററില്‍ വെച്ചായിരുന്നു പരിപാടി.
ഒന്റാറിയോ ഭവന വൈവിധ്യ സാംസ്കാരിക മന്ത്രി അഹ്മദ് ഹുസൈന്, എംപിപി മാരായ ദീപക് ആനന്ദ്, ഡോളി ബീഗം, വിജയ് തനികസാലം, പാട്രിസ് ബാര്‍നെസ് എന്നിവരും, യോര്‍ക്ക് റീജിയന് ചില്‍ഡ്രന്‍സ് എയ്ഡ് സൊസൈറ്റി സിഇഒജിനേല് സ്കേരിട് എന്നിവരും, സാമൂഹിക പ്രവര്‍ത്തന രംഗത്തെ വിദഗ്ധരും പരിപാടിയില്‍ പങ്കെടുത്തു. മാസോയുടെ പ്രസിഡന്റ് ജോജി എം ജോണ്‍, വൈസ് പ്രസിഡന്റ് അലന് തയ്യില്‍, സെക്രട്ടറി കുസുമം ജോണ്‍, ജോയിന്റ് സെക്രട്ടറി അരുണ്‍ ബാലകൃഷ്ണന്, ട്രഷറര്‍ ചാള്‍സ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സിനര്‍ജി 2022 സംഘടിപ്പിച്ചത്.
മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കായുള്ള നെറ്റ്വര്ക്കിംഗ് സെഷനും തുടര്‍ന്ന് മാസ്സോ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി. ടൊറാന്റോയിലെ പ്രമുഖ റീയല്റ്ററായ മനോജ് കരാത്ത ആയിരുന്നു ഈ കുടുംബസംഗമത്തിന്റെ മെഗാസ്പോണ്സര്.
കാനഡയിലെ ഒന്റാരിയോ പ്രാവിശ്യയിലേക്ക് കുടിയേറിയ മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘടനയാണ് മാസോ.2019 ല്‍ നാല്‍പ്പതോളം സോഷ്യല്‍ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച മാസോ ഇന്ന് നാനൂറിലധികം മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ അംഗങ്ങള്‍ ആയിട്ടുള്ള ഒരു ഔദ്യോഗിക സംഘടനയാണ്. ഒന്റാരിയോയില്‍, സോഷ്യല്‍ വര്‍ക്ക് ജോലി എന്ന സ്വപ്നവുമായി എത്തുന്നവര്‍ക്ക് തൊഴില്‍പരമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, സോഷ്യല്‍വര്‍ക്ക് പഠനത്തിനായി എത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസിനും പുതിയതായി എത്തുന്ന മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും കനേഡിയന്‍ സോഷ്യല്‍ വര്‍ക്ക് എന്തെന്ന് മനസിലാക്കുന്നതിന് ആവശ്യമായ പിന്തുണ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ ആണ് മാസോ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഒന്റാറിയോയിലെ മലയാളികള്‍ നേരിടേണ്ടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലും മാസോ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി വരുന്നു. കോവിഡ് കാലത്ത് മാസോ നടത്തിയ സാമൂഹിക ഇടപെടലുകളും പൊതുസമൂഹത്തിനു നല്കിയ പിന്തുണയും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlights: maswo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..