.
ന്യൂയോര്‍ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ ഓണ്‍ലൈന്‍ ചാനല്‍ രംഗത്ത് സജീവമാകുന്നു. സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലായ മാര്‍ത്തോമാ വിഷന്‍ ഫെബ്രുവരിയില്‍ മിഴിതുറക്കും. സഭയുടെ മിഷന് പ്രവര്‍ത്തനങ്ങള്‍, വിവിധ പ്രോഗ്രാമുകള്‍, അറിയിപ്പുകള്, ധ്യാനം, അഭിമുഖങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവ മാര്‍ത്തോമാ വിഷന്‍ ഓണ്‍ലൈന്‍ ചാനലിലൂടെ ലോകമെങ്ങുമുള്ള സഭാജനങ്ങള്‍ക്ക് ലഭ്യമാവും.
ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്കോപ്പ (ചെയര്മാന്) സി.വി.സൈമണ്‍ (സഭാ സെക്രട്ടറി), രാജന് ജേക്കബ് (സഭാ ട്രസ്റ്റി), സാം ചെമ്പകത്തില്‍ (കണ്‍വീനര്‍) ഡി.എസ്.എം.സി ഡയറക്ടര്‍ ആശിഷ് തോമസ് (പ്രൊഡക്ഷന്‍ ഹെഡ്), ഷാം.പി.തോമസ്, വിജു വര്‍ഗീസ്, എബ്രഹാം വര്‍ഗീസ്, അനി അലക്സ്, വര്‍ഗീസ്. സി. തോമസ്, മോഡി. പി. ജോര്‍ജ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ ചാനലിന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും സാം ചെമ്പകത്തില്‍ (കണ്‍വീനര്‍) അഭ്യര്‍ത്ഥിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: marthoma vision online channel
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..