ലോസ് ആഞ്ജലിസ് മാര്‍ത്തോമാ ഇടവക റിട്രീറ്റ് സമാപിച്ചു


.

ലാസ് വേഗാസ്: ലോസ് ആഞ്ജലിസ് മാര്‍ത്തോമാ ഇടവകയുടെ 2022 ലെ റിട്രീറ്റ് ലാസ് വേഗാസിലെ കേംബ്രിഡ്ജ് റിക്രിയേഷന്‍ സെന്ററില്‍ ഒക്ടോബര്‍ 22,23 (ശനി,ഞായര്‍) തീയതികളില്‍ നടത്തപ്പെട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. സ്വാദിഷ്ഠമായ പ്രഭാത ഭക്ഷണത്തിന് ശേഷം 10 മണിക്ക് ലോസ് ആഞ്ജലിസ് മാര്‍ത്തോമാ ഇടവക വികാരി റവ.ബിജോയ് എം.ജോണ്‍ അച്ചന്‍ നേതൃത്വം നല്‍കിയ ആരാധനയോടും പ്രാര്‍ത്ഥനയോടും റിട്രീറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഈ വര്‍ഷത്തെ റിട്രീറ്റ് മുഖ്യ വിഷയം ' മിഷന്‍ ഓഫ് ഫാമിലി ഇന്‍ ഗോഡ്‌സ് പ്ലാന്‍' ആയിരുന്നു. പ്രമുഖ പ്രഭാഷകന്‍ ഫാ.അലക്‌സ് വിരുതുകുളങ്ങരയാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കിയത്.

റിട്രീറ്റ് ക്ലാസ്സുകള്‍ക്കും കൂട്ടായ ചര്‍ച്ചകള്‍ക്കും ശേഷം 3 മണിയ്ക്ക് കലാപരിപാടികള്‍ അരങ്ങേറി.ലോസ് ആഞ്ചലസില്‍ നിന്നു വന്ന അംഗങ്ങളും ലാസ് വെഗാസില്‍ നിന്നുള്ള അംഗങ്ങളും അവതരിപ്പിച്ച ശ്രുതിമധുരമായ ഗാനങ്ങളും നൃത്ത നൃത്ത്യങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയായിരുന്നു.



ഇംഗ്ലീഷ് മലയാള ക്രിസ്ത്യന്‍ പാട്ടുകള്‍ക്ക് കുട്ടികള്‍ ചിട്ടപ്പെടുത്തിയ നയനമനോഹരമായ ക്ലാസ്സിക് ഫോക്ക് നൃത്തങ്ങള്‍ റിട്രീറ്റിനെ മികവുറ്റതാക്കി. ലാസ് വേഗാസ് മാര്‍ത്തോമാ പ്രാര്‍ത്ഥന കൂട്ടായ്മയാണ് ഈ വര്‍ഷത്തെ റിട്രീറ്റിന് നേതൃത്വം നല്‍കിയത്.

ജോണ്‍ ജോര്‍ജ്ജ് സ്വാഗതവും അനു ജോര്‍ജ് ക്രുതഞതയും പറഞ്ഞു. കണ്‍വീനര്‍ ജോണ്‍ ജോര്‍ജ്ജ്, കോര്‍ഡിനേറ്റര്‍മാരായി മനോജ് വര്‍ക്കി, നിതിന്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിട്രീറ്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

പാട്ടുകളും ആരാധനയും അടങ്ങിയ പ്രോഗ്രാം ഡയറക്ടറി, പങ്കെടുത്തവര്‍ക്ക് ബാഡ്ജ്, പേന തുടങ്ങിയവ സ്‌പോണ്‍സര്‍ ചെയ്ത് തോമസ് മാമ്മന്‍ സഹായിച്ചു. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ചുമതലയും തോമസ് മാമ്മന്‍ നിര്‍വഹിച്ചു.

23 ന് ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും, വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തിനും ശേഷം ഈ വര്‍ഷത്തെ റിട്രീറ്റ് വിജയകരമായി സമാപിച്ചു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: marthoma retreat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented