.
പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ശ്ലൈഹീക സന്ദര്‍ശനത്തിനായി മാഞ്ചെസ്റ്ററിലേക്കെത്തുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ പുതുതായി പണികഴിപ്പിച്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ വി.മൂറോന്‍ കൂദാശയ്ക്ക് വേണ്ടിയാണ് പരിശുദ്ധ പിതാവ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ മാഞ്ചെസ്റ്ററിലെത്തുന്നത്. പിതാവിന് തിരുമേനിമാരും, MSOC UK കൗണ്‍സിലും, മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേര്‍ന്ന് സ്വീകരണം നല്‍കും.
2023 മെയ് 12 ന് മാഞ്ചസ്റ്ററിലെത്തുന്ന പിതാവ് 13, 14 ദിവസങ്ങളിലായി നടക്കുന്ന വി.മൂറോന്‍ കൂദാശയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12-ാം തീയതി പരിശുദ്ധ പിതാവ് ഇടവകാംഗങ്ങളുമായി ഒരു സംഗമം നടത്തുകയും ചെയ്യും. 13-ാം തീയതി രാവിലെ UK യിലെ യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി യൂണിവേഴ്‌സിറ്റി ഓഫ് ബോള്‍ട്ടന്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ച വി.മദ്ബഹായില്‍ പരിശുദ്ധ പിതാവ് വി.കുര്‍ബാന അര്‍പ്പിക്കുകയും അന്നേ ദിവസം 4 മണിയോട് കൂടി വി.മൂറോന്‍ കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി ആ ദിവസത്തെ പ്രാര്‍ത്ഥനകര്‍മ്മങ്ങള്‍ക്കു വിരാമമാക്കുകയും ചെയ്യും.
14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയോടുകൂടി പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബാനയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനു ശേഷം പരിശുദ്ധ പിതാവ് മുഖ്യാതിഥി ആയി കൊണ്ട്, ക്ഷണിക്കപ്പെട്ട അതിഥികളും ഇടവക ജനങ്ങളും ചേര്‍ന്നുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാവിധ ആത്മീയ സാമൂഹിക പരിപാടികള്‍ക്കും ശേഷം 15-ാം തീയതി പരിശുദ്ധ പിതാവ് തിരികെ പോകുന്നതായിരിക്കും. ഇടവകയുടെ ഈ ധന്യ മുഹൂര്‍ത്തത്തിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗീസ്
Content Highlights: Manchester St.Mary's church
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..