.
പരസ്പരം അറിയാത്ത യുകെയിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെ യിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമൊക്കെയുള്ള ഒരു സുവര്‍ണ്ണാവസരമൊരുക്കുകയാണ് മല്ലു സ്്ട്രേഞ്ചേഴ്സ് നൈറ്റ് എന്ന പരിപാടിയുടെ രണ്ടാം പതിപ്പ്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെസ്റ്ററില്‍ വച്ചു നടത്തിയ പരിപാടിയുടെ ആദ്യ പതിപ്പ് യു.കെ മലയാളികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
മല്ലു സ്ട്രേഞ്ചേഴ്സ് നൈറ്റിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 11 മുതല്‍ 13 വരെ ഇംഗ്ലണ്ട്-സ്കോട്ലന്ഡ് അതിര്‍ത്തിയില്‍ ഉള്ള ലേക്ക് ഡിസ്ട്രിക്റ്റില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്.
മുന്‍കൂട്ടി റിസര്‍വ് ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി ആദ്യ പതിപ്പിലെ പോലെ തന്നെ കേരളത്തിലെ നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യ, ലൈവ് മ്യൂസിക്, താമസം, പിറന്നാളാഘോഷം, ക്യാമ്പ് ഫയര്‍ തുടങ്ങിയ പ്രോഗ്രാമുകള്‍ക്കൊപ്പം മൗണ്ടെയ്ന് ഹൈക്കിങ്, സൈലന്റ് ഡിസ്കോ എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടനവധി പുതുമയുള്ള പരിപാടികളും ഈ ഒത്തു ചേരലിന്റെ രണ്ടാം പതിപ്പില്‍ ഒരുക്കിയിട്ടുള്ളതായി സംഘാടകരായ സാഞ്ചസ് കുന്നതൊള്ളി, സൂരജ് അബ്ദുറഹ്മാന് നടുക്കണ്ടി, ഷിജാസ് കുന്നത്തൊടിയില്‍, ശരണ്യ കുന്നത്, മേരി കൊടിഞ്ഞൂര്‍, അമല്‍ ചന്ദ്രന്, ഷിഫാ മാട്ടുമ്മത്തൊടി, റിന്‍ഷാദ് വഴങ്ങോടന്‍, ഷാനില്‍ കൊടുവാഴക്കല്‍, ഷെബിന്‍ പുന്നോത്ത്, അന്‍സി മീര സാഹിബ്, ജഹാന കൊക്കത്ത് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് - +44 7368 235110
Content Highlights: mallu strangers night
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..