മല്ലു ക്യാമ്പിംഗ് ഇവന്റ് 'മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റ് ' സമാപിച്ചു


.

ലണ്ടന്‍:യു.കെയിലെ മലയാളി വിദ്യാര്‍ത്ഥികളും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികളും ചേര്‍ന്ന് യു.കെയിലെ ലിവര്‍പൂളിന് അടുത്തുള്ള ചെസ്റ്ററില്‍ വെച്ച് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ മല്ലു ക്യാമ്പിംഗ് ഇവന്റ് സമാപിച്ചു.

യു.കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്നു ദിവസങ്ങളാണ് മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റ് എന്ന പേരില്‍ യു.കെയിലെ ലിവര്‍പൂളിനടുത്തുള്ള ചെസ്റ്ററില്‍ വച്ച് നടന്നത്.



വിവിധ കായിക മത്സരങ്ങളും ആടിയും, പാടിയും, കഥ പറഞ്ഞും, കൂടാതെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നാടന്‍ കേരള വിഭവങ്ങളും അടങ്ങിയ ഗംഭീര വിരുന്നും പരിപാടിയുടെ മാറ്റുകൂട്ടി.

യു.കെയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും വലിയ ഒരു മലയാളികളുടെ ക്യാമ്പിംഗ് നടക്കുന്നത്.

പരസ്പരം അറിയാത്ത യു.കെയിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമുള്ള ഒരു സുവര്‍ണാവസരം കൂടിയായിരുന്നു ഈ ഒരു ഒത്തുചേരല്‍.

യു.കെയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു കുടക്കീഴില്‍ അണിനിരത്താനും വന്നവര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മൂന്ന് നാളുകള്‍ സമ്മാനിക്കാനും പരിപാടി അതിന്റെ പരിപൂര്‍ണ്ണ വിജയത്തില്‍ അവസാനിപ്പിക്കുവാനും കഴിഞ്ഞ സന്തോഷത്തിലാണ് സംഘാടകര്‍.

മല്ലു സ്‌ട്രെയിഞ്ചേഴ്‌സ് നൈറ്റിന്റെ രണ്ടാം പതിപ്പ് 2023 മാര്‍ച്ച് ആദ്യവാരത്തില്‍ നടക്കുമെന്ന് സംഘാടകരായ ഷിജാസ് കുന്നത്തൊടിയില്‍, സൂരജ് അബ്ദുറഹ്‌മാന്‍ നടുക്കണ്ടി, ശരണ്യ കുന്നത്, മേരി കൊടിഞ്ഞൂര്‍, അമല്‍ ചന്ദ്രന്‍, ഷിഫാ മാട്ടുമ്മത്തൊടി, റിന്‍ഷാദ് വഴങ്ങോടന്‍, ഷെബിന്‍ പുന്നോത്ത്, അന്‍സി മീര സാഹിബ്, ജഹാന കൊക്കത്ത്, ഷാഫി കൂരിത്തൊടി, സുനീര്‍ കൊളചാലില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍

Content Highlights: Mallu strangers Night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented