'മല്ലു സ്‌ട്രേഞ്ചേഴ്‌സ് നൈറ്റി'ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു


.

ലണ്ടന്‍: യു.കെയിലെ ലണ്ടന്‍ മലയാളി സ്റ്റുഡന്റസ് സംഘടിപ്പിക്കുന്ന ' മല്ലു സ്‌ട്രേഞ്ചേഴ്‌സ് നൈറ്റ്'എന്ന പരിപാടിയുടെ ലോഗോ പ്രകാശനം ലണ്ടന്‍ ലളിത് ഹോട്ടലിലെ എക്‌സിക്യൂട്ടീവ് ഷെഫ് ജോമോന്‍ കുര്യാക്കോസ് നിര്‍വഹിച്ചു.

യുകെയിലുള്ള മലയാളികള്‍ക്ക് പരസ്പരം അറിയാനും സൗഹൃദങ്ങള്‍ പുതുക്കാനുമായി നവംബര്‍ 5,6 തീയതികളിലായി യു.കെയിലെ ലിവര്‍പൂളിന് അടുത്തുള്ള ചെസ്റ്ററില്‍ വെച്ച് 'മല്ലു സ്‌ട്രേഞ്ചേഴ്‌സ് നൈറ്റ്' എന്ന പേരില്‍ രണ്ട് ദിവസത്തെ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.



മുന്‍കൂട്ടി റിസര്‍വ് ചെയ്ത് പങ്കെടുക്കുന്നവര്‍ക്കായി കേരളത്തിലെ നാടന്‍ വിഭവങ്ങള്‍, ലൈവ് മ്യൂസിക്, താമസം, ക്യാമ്പ് ഫയര്‍ തുടങ്ങി വ്യത്യസ്തമായ ഒരുപാട് പരിപാടികളാണ് ഈ ഒത്തു ചേരലിന്റെ ഭാഗമായി സംഘാടകര്‍ ഒരുക്കിയത്.

പരസ്പരം അറിയാത്ത യു.കെയിലെ മലയാളികള്‍ക്ക് പരസ്പരം കൂട്ടുകാരാവാനും അത് വഴി യു.കെയിലെ വിവിധ മേഖലകളിലുള്ള തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ പരസ്പരം പങ്കുവെക്കാനുമുള്ള ഒരു സുവര്‍ണ്ണാവസരം കൂടി ആയിരിക്കും 'മല്ലു സ്‌ട്രേഞ്ചേഴ്‌സ് നൈറ്റി' എന്ന് സംഘാടകരായ അമല്‍ ചന്ദ്രന്‍, മേരി കൊടിഞ്ഞൂര്‍, ഷബീന്‍ പി, ഷിഫാ എം.ടി, ഷിജാസ് കെ.എ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +44 7368235110

Content Highlights: mallu strangers night


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented