.
യുകെയിലെ താമസസ്ഥലത്ത് ഭര്‍ത്താവ് കൊലപ്പെടുത്തിയ നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ധനസഹായം കൈമാറി. ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ വീട്ടില്‍ നടന്ന ചടങ്ങിലാണ് അച്ഛന്‍ അറയ്ക്കല്‍ അശോകന് തുക നല്‍കിയത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ കെറ്ററിങ്ങിലെ മലയാളി അസോസിയേഷനും ചേര്‍ന്ന് അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സമാഹരിച്ച 28,72000 രൂപയാണ് കൈമാറിയത്. അഞ്ജു ജോലി ചെയ്ത കേറ്ററിംങ് ജനറല്‍ ആശുപത്രിയില്‍ നിന്ന് കിട്ടേണ്ട അവകാശങ്ങള്‍ ലഭിക്കാന്‍ സര്‍ക്കാരില്‍ ഇടപെടലുകള്‍ നടത്തുമെന്നും, യുക്മയുടേയും മലയാളി അസോസിയേഷന്റെയും, മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുവാന്‍ യുകെ മലയാളി സമൂഹം നല്‍കിയ 31338 പൗണ്ടില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനും വയ്ക്കുന്നതിനുള്ള ചെലവും, മൃതദേഹത്തെ നാട്ടിലേക്ക് അനുഗമിച്ച മനോജിന്റെ വിമാന ടിക്കറ്റ് ഉള്‍പ്പെടെ ചെലവായ തുകയും കഴിഞ്ഞ് ബാക്കി തുകയാണ് കുടുംബത്തിന് ഇന്നലെ വൈക്കത്ത് വച്ച് മന്ത്രി കുടുംബത്തിന് കൈമാറിയത്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15 നാണ് അഞ്ജു (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവര്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ എംബസിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം മൃതദേഹങ്ങള്‍ ജനുവരി 14 ന് ഇത്തിപ്പുഴയിലെ വീട്ടില്‍ എത്തിച്ച് സംസ്‌കരിച്ചിരുന്നു.
പരിപാടിയില്‍ യുക്മ മിഡ്‌ലാന്റ്‌സ് മുന്‍ റീജണല്‍ ട്രഷറര്‍ സോബിന്‍ ജോണ്‍, ജിജി സോബിന്‍, സിപിഐഎം ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍, ഏരിയാ സെക്രട്ടറി കെ ശെല്‍വരാജ്, മറവന്‍ തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ എന്നിവര്‍ പങ്കെടുത്തു.
പ്രത്യേക സാഹചര്യത്തില്‍ വിഷമമനുഭവിക്കുന്ന അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കുവാന്‍ സന്മനസ് കാണിച്ച് മുഴുവന്‍ യുകെ മലയാളികള്‍ക്കും യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യന്‍ ജോര്‍ജ്, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ വൈസ് പ്രസിഡന്റ് സിബു ജോസഫ് എന്നിവര്‍ നന്ദി പറഞ്ഞു.
വാര്‍ത്തയും ഫോട്ടോയും : അലക്‌സ് വര്‍ഗ്ഗീസ്
Content Highlights: malayali nurse
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..