ഇബ്രാഹിം ഷെരീഫ് | Image Courtesy: Mathrubhumi news screen grab
കഞ്ചിക്കോട്: പുതുശ്ശേരി സ്വദേശിയായ യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടു. പുതുശ്ശേരി വൃന്ദാവന്‍ നഗറില്‍ ഷെരീഫിന്റെയും റസിയാബാനുവിന്റെയും മകന്‍ ഇബ്രാഹിം ഷെരീഫാണ് (30) കൊല്ലപ്പെട്ടത്. കുത്തേറ്റ് മരിച്ചതായാണ് വിവരം.
കൊലപാതകത്തിന്റെ കാരണവും കൊലപാതകിയെ സംബന്ധിച്ച പ്രതിയെക്കുറിച്ചും സൂചനകളൊന്നും ലഭിച്ചിട്ടില്ല. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായിരുന്ന ഇബ്രാഹിമിനെ 24-ാം തീയതി മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന്, ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടതായി അറി ഞ്ഞത്.
മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍.
Content Highlights: malayali died in Poland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..