മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ (MANJ) വനിതാദിനാഘോഷം


3 min read
Read later
Print
Share

.

ന്യൂ ജേഴ്‌സി: ഏറെ നൂതനമായ കലാപരിപാടികളോടെ നടന്ന മഞ്ചു ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം കലാപരിപാടികളുടെ മികവ് കൊണ്ടും പങ്കെടുത്തവരുടെ പ്രാതിനിധ്യം കൊണ്ടും അവിസ്‌മരണീയമായി. ഡോ. ഷൈനി രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ ഉദ്‌ഘാടനം ചെയ്തു. വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ മഞ്ജു ചാക്കോ ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. ഫൊക്കാന മുൻ സെക്രട്ടറിയും ട്രസ്റ്റീ ബോർഡ് മെംബറുമായ സജിമോൻ ആന്റണി, തോമസ് മൊട്ടക്കൽ, ട്രസ്റ്റീ ബോർഡ്‌ ചെയറും ഫൊക്കാന എക്സി. വൈസ് പ്രസിഡന്റുമായ ഷാജി വർഗീസ്, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷർ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി നമുക്ക് നിയമങ്ങൾ ഉണ്ട്. പക്ഷേ നിയമവും ശിക്ഷയുമല്ല നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കാനും സ്നേഹിക്കാനും തയ്യാറാകുന്ന മനുഷ്യസമൂഹമാണ് യാഥാര്‍ത്ഥ്യമാകേണ്ടത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അപ്പോഴും സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും പലപ്പോഴും നാം കേൾക്കാറുണ്ട്. അതുകൊണ്ട് തന്നെ വനിതാ ദിനം പോരാട്ടത്തിന്റെ ദിനം കൂടിയാണ്. നമുക്ക് വേണ്ടി ശബ്‌ദിക്കാൻ നമ്മൾ മാത്രമേ കാണുകയുള്ളൂ. ഡോ. ആനി പോൾ തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് ലോകം തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ വിവര സാങ്കേതിക വിദ്യ വളരെ വിപുലകരിച്ചെങ്കിലും സ്ത്രീകളിൽ ആ മാറ്റം വലുതായി പ്രതിഫലിക്കുന്നില്ല. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നമ്മൾ സ്ത്രികൾ വളരെ മുന്നോട്ടു പോകുവാൻ ശ്രമിക്കണം. അതിന് വേണ്ടി നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യെണ്ടി വരുന്നു. നല്ല ഒരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം. ഡോ. ഷൈനി രാജു തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ഫൊക്കാന മുൻ സെക്രട്ടറിയും ട്രസ്റ്റീ ബോർഡ് മെംബറുമായ സജിമോൻ ആന്റണി, ഫൊക്കാന സെക്രട്ടറി ആയിരുന്നപ്പോൾ ഫൊക്കാന വിമെൻസ് ഫോറത്തിന് വേണ്ടി വളരെ അധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞത്‌ ഓർമിപ്പിച്ചു. അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന സ്ത്രീകളുടെ ശബ്ദമാകാൻ ഫൊക്കാന എപ്പോഴും ശ്രമിക്കാറുണ്ട്. തന്റെ ഭാര്യയും മകളും സ്ത്രികൾ തന്നെയാണ്. അതുകൊണ്ട് തന്നെ ഇനിയും തന്നാൽ കഴിയുന്നത് എല്ലാം ഇതിന് വേണ്ടി ചെയ്യുമെന്ന് സജി മോൻ ആന്റണി പറഞ്ഞു.

ന്യൂ ജേഴ്സിയിലെ വ്യവസായ പ്രമുഖനും ടോമർ കോൺട്രേഷന്റെ സാരഥിയുമായ തോമസ് മൊട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. സ്ത്രികളും പുരുഷൻമാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ ആണെന്നും അവിടെ വിവേചനത്തിന്റെ ആവശ്യമില്ലെന്നും തോമസ് മൊട്ടക്കൽ പറഞ്ഞു.

മഞ്ചു അസോസിയേഷൻ ന്യൂ ജേഴ്സിയിലുള്ള മലയാളികളുടെ ഹൃദയം ആണെന്നും ചുരുങ്ങിയ സമയം കൊണ്ട് എല്ലാവരെയും സമന്വയിപ്പിക്കാനും കമ്മ്യൂണിറ്റിക്ക് വേണ്ടി വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുവാനും സാധിച്ചു എന്നതും ഈ അസോസിയേഷന്റെ മികവായി കാണുന്നതായി ട്രസ്റ്റീ ബോർഡ്‌ ചെയറും ഫൊക്കാന എക്സി. വൈസ് പ്രസിഡന്റുമായ ഷാജി വർഗീസ്, സെക്രട്ടറി ആന്റണി കാവുങ്കൽ, ട്രഷർ ഷിബു എന്നിവർ അഭിപ്രായപ്പെട്ടു.
ഡോ. അംബിക നായർ, ഡോ. സീമ ജേക്കബ്, ഡോ. മറിയം തോമസ് എം .ഡി എന്നിവരെ വനിതാദിനാഘോഷത്തിന്റെ ഭാഗമായി പ്ലാക് നൽകി മഞ്ചു ആദരിച്ചു. ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷറർ അനീഷ് ജെയിംസ്, വിമെൻസ് ഫോറം സെക്രട്ടറി സൂസൻ വർഗീസ്, ഫൊക്കാന ന്യൂ ജേഴ്സി ചാപ്റ്റർ പ്രസിഡന്റ് ഷീന സജിമോൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജൂബി മത്തായിയുടെ പ്രാർത്ഥന ഗാനത്തോടെയാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്. ഗബ്രിയേല മാത്യു ദേശിയ ഗാനവും ആലപിച്ചു. വെബ്സൈറ്റിന്റെ ലോഞ്ചിങ് ഷിജി മോൻ നിർവഹിച്ചു.
എം.സി മാരായി റോസാ മാത്യവും രാജു ജോയിയും ഏവരുടേയും പ്രശംസ പിടിച്ചു പറ്റി. തീം അവതരിപ്പിച്ചതും റോസാ മാത്യു ആണ്.
നീൻസ് ഇവെന്റിയ, അലക്സാ, ജിസ്‌മി, ജോയന, ഇവാ ആന്റണി (മഞ്ചു യൂത്ത് ചെയർ), ഷൈനി, ഷീന, ജിനു എന്നിവരുടെ ഡാൻസുകൾ നയന മനോഹരമായിരുന്നു. റീന സാബു, റീന, ജൂബി, ഡോ.എബി കുര്യൻ എന്നിവരുടെ ഗാനങ്ങളും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഇന്റർ ആക്റ്റീവ് സെഷൻ കൈകാര്യം ചെയ്തത് പ്രിയ വട്ടപ്പറമ്പിലും ഇവാ ആന്റണിയുമാണ്.
വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള ഏവർക്കും നന്ദി രേഖപ്പെടുത്തി.
അസോസിയേഷൻ മുൻ പ്രസിഡന്റ് മനോജ് വേട്ടപ്പറമ്പിൽ, ഫൊക്കാന റീജണൽ പ്രസിഡന്റ് മത്തായി ചാക്കോ, ദിലീപ് വർഗീസ്, മിത്രസ് രാജൻ ചീരൻ & ഷിറാസ്, ഗോപിനാഥൻ നായർ, ഫൊക്കാന വിമെൻസ് ഫോറം ഭാരവാഹികളായ ഷീന സജിമോൻ, ലത പോൾ, ഉഷ ചാക്കോ അസോസിയേഷൻ ഭാരവാഹികൾ ആയ ലിന്റോ മാത്യു, ജീമോൻ എബ്രഹാം, ആൽബർട്ട് കണ്ണമ്പള്ളി, ആന്റണി കലാകാവുങ്കൽ, രഞ്ജിത് പിള്ളൈ , ജെയിംസ് ജോയ്, ഗ്യാരി നായർ, ഷിബുമോൻ മാത്യു, അരുൺ ചെമ്പരത്തി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

വാർത്തയും ചിത്രവും: ശ്രീകുമാർ ഉണ്ണിത്താൻ

Content Highlights: Malayalee Association of New Jersey, Women's Day

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented