.
ന്യൂയോര്‍ക്ക്: ഒന്നര മണിക്കൂര്‍ സമയം പ്രേക്ഷകര്‍ക്ക് ശ്വാസമടക്കിയിരുന്നു കാണുവാന്‍ പറ്റിയ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച റൊമാന്റിക് ത്രില്ലര്‍ സിനിമ 'ലോക്ക്ഡ് ഇന്‍' ഇനി വിവിധ ചലച്ചിത്രമേളകളില്‍ മാറ്റുരയ്ക്കുവാന്‍ പോകുന്നു. പൂര്‍ണമായും ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചലച്ചിത്രം ജനുവരി 16 മുതല്‍ 31 വരെ ലണ്ടന്‍ പൈന്‍വുഡ് സ്റ്റുഡിയോസില്‍ നടക്കുന്ന ലിഫ്റ്റ് ഓഫ് ഫിലിം ഫെസ്റ്റിവലില്‍ ''ഫീച്ചര്‍ ഫിലിം'' മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര നിലവാരമുള്ള സിനിമകളുടെ കൂട്ടത്തില്‍ 'ലോക്ക്ഡ് ഇന്‍' സിനിമയും ഉള്‍പ്പെട്ടതില്‍ അതിന്റെ സംവിധായകനും നിര്‍മ്മാതാവും അണിയറ പ്രവര്‍ത്തകരും തികഞ്ഞ ആവേശത്തിലാണ്.
ഫെബ്രുവരി 1 ന് മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ പനോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശനത്തിനായി 'ലോക്ക്ഡ് ഇന്‍' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറ്റു പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്കും 'ലോക്ക്ഡ് ഇന്‍' ഇതിനകം ക്ഷണിക്കപ്പെട്ടതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമുള്ള നടീനടന്മാരെ കോര്‍ത്തിണക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വാര്‍ത്തയും ഫോട്ടോയും : മാത്യുക്കുട്ടി ഈശോ
Content Highlights: malayala cinema film festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..