.
മണ്ഡല മകരവിളക്കിനോഡനുബന്ധിച്ചു നയാഗ്ര ഫാള്‍സില്‍ അയ്യപ്പപൂജയും ഭജനയും സംഘടിപ്പിക്കുന്നു. നയാഗ്രയിലെ ഹൈന്ദവ കൂട്ടായ്മയായ തപസ്യ സനാതന സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, നയാഗ്ര ഫാള്‍സിലെ ചിന്മയ മിഷന് ഓഡിറ്റോറിയത്തില്‍ ആയിരുന്നു പരിപാടി. ബ്രാംപ്ടണ്‍ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിലെ പൂജാരി നാരായണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. നയാഗ്ര മേഖലയിലെ നൂറ്റി അമ്പതിലേറെ പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
നയാഗ്ര ശിവ് മന്ദിറിലെ പൂജാരി ബസന്ത് രാജ് അധികാരി, തപസ്യ നയാഗ്രയുടെ പ്രസിഡന്റ് രാജീവ് വാര്യര്‍, ചിന്മയ മിഷന്റെ മാധവ് ഖുറാന, റീല്റ്റര് പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരി തെളിച്ചതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഈ പരിപാടി ഒരു തുടക്കം മാത്രമാണെന്നും നാട്ടിലെ രീതിയില്‍ ആചാര പ്രകാരം എല്ലാ ഉത്സവങ്ങളും തപസ്യ നയാഗ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് രാജീവ് വാര്യര്‍ പറഞ്ഞു. സനാതന സംസ്കാരം വരും തലമുറക്ക് പകര്‍ന്നു നല്‍കാനുള്ള വേദിയാകട്ടെ ഇതെന്ന്, ചടങ്ങില്‍ സംസാരിച്ച പണ്ഡിറ്റ് ബസന്ത് രാജ് അധികാരി പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകള്‍ക്കുശേഷം കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഭജന, അയ്യപ്പപൂജ, പടിപൂജ എന്നിവക്കുശേഷം ഹരിവരാസനം പാടി പരിപാടികള്‍ സമാപിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ സ്പോണ്സര് ചെയ്ത അന്നദാനവും നടന്നു.
ദി കനേഡിയന്‍ ഹോം റീയല്റ്റിയുടെ പ്രമോദ് കുമാര്‍ ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോണ്സര്. ദി കനേഡിയന്‍ ഹോംസ് റീയല്റ്റിയുടെ ആപ്പിന്റെ പ്രചരണാര്‍ത്ഥം നടത്തിയ നറുക്കെടിപ്പില്‍ ലക്ഷ്മിക്ക് ആപ്പിള്‍ വാച്ച് സമ്മാനമായി ലഭിച്ചു. വി കെയര്‍ സ്റ്റാഫിങ് സൊല്യൂഷന്‍സിലെ വിനീത് കുമാര്‍ ആയിരുന്നു ഇവന്റ് സ്പോണ്സര്. തപസ്യ നയാഗ്രയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സ് രാജീവ് വാര്യര്‍, അരുണ്‍ പിള്ള, മോഹിത് മോഹനന്, രാമഭദ്രന് സജികുമാര്‍, ആസാദ് ജയന് വൈസ് പ്രസിഡന്റ് ഹരിലാല്‍ ജി നായര്‍, ജോയിന്റ് സെക്രട്ടറി നിധിന അരുണ്‍, ട്രഷറര്‍ ദീപക് രവിനാഥ്, എക്സിക്യൂട്ടീവ് അംഗങ്ങളായ മനു മധുസൂദനന്, അഭിജിത്, അനന്തകൃഷ്ണന്, ആര്‍ഷ അര്ജുന്, സരിത സുജിത്, രമ്യ ശ്രീജു എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.
വാര്‍ത്തയും ഫോട്ടോയും : ആസാദ് ജയന്
Content Highlights: makaravilak
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..