.
ഉത്തര്‍പ്രദേശിലെ മലയാളി അസോസിയഷന് ഗ്രേറ്റര്‍ നോയിഡയുടെ (മാഗ്ന) ആഭിമുഖ്യത്തില്‍ അവിടുത്തെ ആദ്യത്തെ മലയാള ഭാഷാ പഠന കേന്ദ്രത്തിന് തുടക്കമായി. ചടങ്ങില്‍ മാഗ്ന പ്രസിഡന്റ് ജയരാജ് നായര്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന് ഭരണ സമിതി അംഗം കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് ആദ്യ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു.
മലയാള ഭാഷ പഠിക്കുന്നതോടെ എല്ലാവരും ചിത്രകാരന്മാരാകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ ഓരോ അക്ഷരങ്ങളിലും ഒരു ചിത്രം ഒളിഞ്ഞിരിപ്പുണ്ട്. ഭാഷാ പഠനം ലളിതവും ആനന്ദകരവുമാക്കണം. പന്ത്രണ്ട് കുട്ടികള്‍ മാത്രമാണ് മലയാള ക്ലാസില്‍ ഇപ്പോള്‍ ചേര്ന്നിരിക്കുന്നതെങ്കിലും വരും ദിവസങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുമെന്ന് മാഗ്ന സെക്രട്ടറി വിനീത് പറഞ്ഞു. ചടങ്ങില്‍ ആള് ഇന്ത്യ മലയാളി അസോസിയഷന് ഉത്തര്‍ പ്രദേശ് അധ്യക്ഷന്‍ സുരേഷ് കുമാര്‍ അതിഥി ആയിരുന്നു. മലയാള ഭാഷാ ക്ലാസിലെ അധ്യാപിക വീണ ജ്യോതിഷ്, മാഗ്ന ട്രഷറര്‍ മനോജ് നായര്‍, മാഗ്ന ജോയിന്റ് ട്രഷറര്‍ ശ്രീജിത്ത് വി നായര്‍, മുതിര്‍ന്ന നിര്‍വാഹക സമിതി അംഗം ജി ഗോപാലകൃഷ്ണന്, സുജിത് വി നായര്‍, ജ്യോതിസ് നായര്‍, സുമേഷ് വി, ഷാനു രാജീവ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
Content Highlights: magna
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..