.
റ്റാമ്പാ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളീ അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ളോറിഡയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം മാർച്ച് 25 ന് റ്റാമ്പായിലുള്ള എം എ സി എഫ് കേരളാ സെന്ററിൽ വെച്ച്
ഗംഭീരമായി ആഘോഷിച്ചു.
വിദ്യാഭ്യാസത്തിലൂടെയും തിരിച്ചുവരവിലൂടെയും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് മോട്ടിവേഷണൽ സ്‌പീക്കർമാർ സംസാരിക്കുകയുണ്ടായി. അമേരിക്കയിലെ നികുതി റിട്ടേണുകൾ എങ്ങനെ ഫയൽ ചെയ്യാമെന്ന് വനിതകൾക്ക് ബോധവൽക്കരണം നൽകി. വിവിധ സന്നദ്ധപ്രവർത്തകർ മേക്കപ്പ്, ഹെയർ ഡൂ, സാരി പ്ലീറ്റിംഗ്, മൈലാഞ്ചി തുടങ്ങിയവയിൽ തങ്ങളുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുകയും ചില നുറുങ്ങുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഇന്ത്യയിലെ പ്രചോദനാത്മകമായ, പ്രശസ്തരായ സ്ത്രീ എഴുത്തുകാരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വനിതാ ഫോറം തയ്യാറാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ കലാ പരിപാടികളും, സ്നേഹ വിരുന്നും ഉണ്ടായിരുന്നു. ടാമ്പയിലും പരിസരത്തുമുള്ള സ്ത്രീകളുടെ കൂട്ടായ്മയ്ക്കും പരിചയപ്പെടലിനും ഈ മീറ്റിംഗ് വളരെയധികം സഹായിച്ചു.
എം എ സി എഫ് വിമൻസ് ഫോറം ചെയർ സംഗീത ഗിരിധരൻ, വുമൺ റെപ്രെസെന്ററ്റീവ് സ്നേഹ തോമസ്, ബബിത വിജയ്, നിഖിത സെബാസ്റ്റ്യൻ, മിനി പ്രമോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഏപ്രിൽ 29 ശനിയാഴ്ച എം എ സി എഫിന്റെ നേതൃത്വത്തിൽ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന വിധു പ്രതാപ്, ജ്യോത്സന, ആര്യ ദയാൽ, സച്ചിൻ വാരിയർ എന്നിവർ നയിക്കുന്ന ഹൈ ഓൺ മ്യൂസിക് പ്രോഗ്രാമിലേക്ക് എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു. ടിക്കറ്റുകൾ അസോസിയേഷന്റെ വെബ് സൈറ്റിൽ നിന്നും എടുക്കാവുന്നതാണ്. MacfTampa.com. പ്രിന്റ് ചെയ്ത ടിക്കറ്റുകൾ ഉണ്ടായിരിക്കുന്നതല്ല.
Content Highlights: MACF Tampa, Women's Day
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..