.
ലണ്ടന്‍: സെന്‍ട്രല്‍ ലണ്ടനില്‍ മാത്രം ഉള്ള അള്‍ട്രാ ലോ എമിഷന്‍ സോണ്‍ ലണ്ടന്‍ നഗരം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് മേയര്‍ സാദിഖ് ഖാന് പ്രഖ്യാപിച്ചു. മേയറുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പേരു പറഞ്ഞ് പണം ഈടാക്കുന്നതിനുള്ള ഒരു മാര്‍ഗം മാത്രമാണിതെന്ന് സമൂഹമാധ്യമങ്ങളില്‍ പലരും ആക്ഷേപം ഉന്നയിക്കുകയും ചെയ്തിരുന്നു. വരുന്ന ഓഗസ്റ്റ് മുതല്‍ നഗരം പൂര്‍ണ്ണമായും അള്‍ട്ര ലോ എമിഷന്‍ സോണിനു കീഴില്‍ വരുമ്പോള്‍ നഗരത്തിലൂടെ വാഹനമോടിക്കുവാന്‍ ഓരോ വാഹനമുടമയും പ്രതിദിനം 12.50 പൗണ്ട് ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. അല്ലാത്തപക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങി ഉപയോഗിക്കേണ്ടി വരും. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന വാഹനങ്ങള്‍ 5 പൗണ്ട് ഡ്രോപ്പ്-ഓഫ് ചാര്‍ജ് നല്‍കുന്നത് കൂടാതെ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ ആകെ 17.50 പൗണ്ട് ചെലവാക്കേണ്ടി വരും.
സിംഗപ്പൂര്‍ മാതൃകയില്‍ ലണ്ടനില്‍ ആകമാനം ടോള്‍ റോഡുകള്‍ കൊണ്ടുവരാന്‍ ആലോചിക്കുന്നുവെന്നും സാദിഖ് ഖാന് പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലെ റോഡുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ച് ഉപയോക്താക്കളില്‍ നിന്നും ഫീസ് പിരിക്കുന്ന ദീര്‍ഘകാല പദ്ധതിയാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നത്. നഗരത്തിലെ വാഹനങ്ങള്‍ എല്ലാം വൈദ്യൂതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളായി മാറിക്കഴിഞ്ഞാല്‍ അള്‍ട്രാ ലോ എമിഷന്‍ സോണിനു പകരമായിട്ടായിരിക്കും ഈ രീതി നടപ്പിലാക്കുക.
സിംഗപ്പൂര്‍ മതൃകയില്‍ ഇലക്ട്രോണിക് സെന്‍സറുകള്‍ ഉപയോഗിച്ചായിരിക്കും ഈ പണം പിരിച്ചെടുക്കുക. എന്നാല്‍ ഈ സാങ്കേതികവിദ്യ ഇപ്പോള്‍ ലണ്ടനില്‍ ലഭ്യമല്ലാത്തതിനാല്‍ ഇത് ഉടന്‍ നടപ്പാക്കില്ലെന്നും മേയര്‍ പറഞ്ഞു. പാകിസ്താന് വംശജനായ 52 കാരനായ സാദിഖ് ഖാന് ബോറിസ് ജോണ്സണ് മേയര്‍ സ്ഥാനം ഒഴിഞ്ഞശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് ലേബര്‍ പാര്‍ട്ടി അംഗമായി 2016 ല്‍ അധികാരത്തിലെത്തിയത്. പാക്കിസ്ഥാനില്‍നിന്നും ലണ്ടനിലേക്ക് കുടിയേറിയ മുസ്ലിം കുടുംബത്തിലെ അംഗമാണ് 52 വയസുള്ള സാദിഖ് ഖാന്. ലണ്ടന്‍ നഗരത്തിലെ ബസ് ഡ്രൈവറായിരുന്നു സാദിഖിന്റെ പിതാവ്. ബ്രിട്ടനിലെ അറിയപ്പെടുന്ന അഭിഭാഷകനായ സാദിഖ് പാര്‍ലമെന്റ് അംഗത്വം രാജിവച്ചാണ് ലണ്ടന്‍ മേയറായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. രണ്ടാം തവണയാണ് അദ്ദേഹം മേയറാകുന്നത്.
വാര്‍ത്തയും ഫോട്ടോയും : ബിജു കുളങ്ങര
Content Highlights: London, UK News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..