.
ഡാലസ്/കൊട്ടാരക്കര: ലോക കേരളാ സഭ അമേരിക്കന്‍ മേഖലാ കണ്‍വെന്‍ഷന്‍ പ്രവാസികള്‍ക്കു പ്രചോദനം നല്‍കുമെന്ന് കേരള ട്രിബ്യുണ്‍ ചെയര്‍മാനും ലോക കേരളാ സഭാ മെംബറുമായ ഡോ.എം.കെ ലൂക്കോസ് മന്നിയോട്ട് അഭിപ്രായപ്പെട്ടു. പ്രവാസികള്‍ക്കും അവരുടെ തലമുറകള്‍ക്കും കേരളത്തിലെ ബന്ധം നഷ്ടപ്പെടാതിരിക്കുക, അവരുടെ സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്കുക, പ്രവാസികള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്യുവാന്‍ വഴി ഒരുക്കുക എന്നീ വിഷയങ്ങള്‍ക്കാണ് സഭ മുന്‍ഘടന നല്‍കുന്നത്. കഴിഞ്ഞ ലോക കേരളാസഭയില്‍ ഞാന്‍ തന്നേ മുന്നോട്ടു വെച്ച ഒന്നായിരുന്നു റിട്ടയര്‍മെന്റ് ഹോമുകള്‍. കേരളത്തെ നാലു റീജിയന്‍ ആയി തിരിച്ചു ആരംഭിക്കുക. പ്രാരംഭമായി അഞ്ച് ഏക്കര്‍ സ്ഥലം മാവേലിക്കരയില്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ കൊട്ടാരക്കരയില്‍ അതിമനോഹരമായ ഗാര്‍ഡന്‍ ഓഫ് ലൈഫ് എന്ന പേരില്‍ അമേരിക്കന്‍ മോഡലില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. അമേരിക്കയിലേക്ക് വരുന്ന കേരളാ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നതായും ഡോ.എം.കെ ലൂക്കോസ് മന്നിയോട്ട് അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍
Content Highlights: loka kerala sabha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..