.
ന്യൂയോര്‍ക്ക്: കാല്‍ നൂറ്റാണ്ട് മുന്‍പ് കോണ്‍ഗ്രസ് പോഷക സംഘടനക്ക് അമേരിക്കയില്‍ തുടക്കമിട്ടവരിലൊരാളായ ഇന്ത്യന്‍ ഓവര്‍സീസ് ചെയര്‍ ജോര്‍ജ് എബ്രഹാം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഏറ്റു വാങ്ങി.
ഐഒസി ചെയര്‍ സാം പിത്രോഡയാണ് അപ്രതീക്ഷിതമായി ബഹുമതി പ്രഖ്യാപിച്ചതും സംഘടനയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും പ്രതിബദ്ധതയെയും അഭിനന്ദിക്കുന്ന ഫലകം നല്‍കാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചതും.
രാഹുലിന് ഐ.ഒ.സി. സ്വീകരണം നല്‍കിയ ന്യൂയോര്‍ക്ക് സിറ്റിയിലെ ടെറസ് ഓണ്‍ പാര്‍ക്കില്‍ തടിച്ചു കൂടിയ പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെ അത് എതിരേറ്റു. എല്ലാ മലയാളികള്‍ക്കും അത് അഭിമാന നിമിഷമായി.
ബാലജനസഖ്യത്തിലൂടെയും കെ.എസ്.യു.വിലൂടെയും സംഘടനാ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസ് എന്ന ആശയം ജീവിതകാലം മുഴുവന്‍ കാത്തു സൂക്ഷിച്ച ജോര്‍ജ് എബ്രഹാമിന് ഈ ബഹുമതി അത്യന്തം അര്‍ഹിക്കുന്നതുമായി. അഖില കേരള ബാലജന സഖ്യത്തിന്റെ സംസ്ഥാന ട്രഷററായിരുന്നു. പിന്നീട് കേരള സ്റ്റുഡന്റ്സ് യൂണിയനില്‍ (കെഎസ്യു) പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ യുഎസിലേക്ക് കുടിയേറി.
എ.ഐ.സി.സി.ക്ക് കീഴില്‍ ഒരു ഓവര്‍സീസ് കോണ്‍ഗ്രസ് ഡിപ്പാര്‍ട്ട്മെന്റ് രൂപീകരിക്കുകയും സാം പിത്രോഡ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ സംഘടനയുടെ പേര് വീണ്ടും ഐഒസി എന്നാക്കി.
ഒരു വ്യക്തിയുടെ ദൂരക്കാഴ്ചക്കും അര്‍പ്പണബോധത്തിനും കഠിനാധ്വാനത്തിനും അര്‍ഹമായ അംഗീകാരമായിരുന്നു ഈ അവാര്‍ഡ്. അദ്ദേഹത്തിന്റെ ഭാര്യ ലോണ എബ്രഹാമും അദ്ദേഹത്തോടൊപ്പം സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു.
Content Highlights: life time achievement award


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..