.
ഡാലസ്: ഡാലസിലെ റോഡരികിൽ നായയെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ ഡാലസ് പോലീസ് അറസ്റ്റ് ചെയ്തു. നായയെ ഉപേക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ വീഡിയോയിൽ പകർത്തിയിരുന്നു. വീഡിയോയിൽ കണ്ട വ്യക്തി 41 കാരനായ ഒരാളാണ് മാർച്ച് 11 ന് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
മാർച്ച് എട്ടിന് വൈകീട്ട് ആറുമണിക്ക് ശേഷമാണ് നായയെ ഉപേക്ഷിച്ചത്. ടീഗാർഡൻ റോഡിലെ 9000 ബ്ലോക്കിലെ വീഡിയോയിൽ സംഭവം പകർത്തിയിരുന്നു. വെള്ള എസ്‌യുവിയിൽ നിന്നും ഒരാൾ പുറത്തിറങ്ങി ഒരു നായയെ എസ്‌യുവിയിൽ നിന്ന് പുറത്തെടുത്ത് അവിടെ ഉപേക്ഷിച്ച് ഓടിച്ചു പോകുന്നതായാണ് അതിൽ കാണിക്കുന്നത്
ഈ കേസിലെ പ്രതി റാമിറോ സുനിഗയെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. കന്നുകാലികളല്ലാത്ത മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ഇയാളെ ഡാലസ് കൗണ്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. നായ ഇപ്പോൾ ഡാലസ് ആനിമൽ സർവീസസിന്റെ കസ്റ്റഡിയിലാണ്.
മൃഗത്തെ ഉപേക്ഷിക്കുന്നത് മൃഗ ക്രൂരതയായി കണക്കാക്കപ്പെടുന്നു, കൂടാതെ ഒരു വർഷം വരെ തടവും അല്ലെങ്കിൽ 4,000 ഡോളര്‍ വരെ പിഴയും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്.
വാർത്തയും ചിത്രവും: പി പി ചെറിയാൻ
Content Highlights: Cruelty to Animals, Animal protection, Dallas
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..