ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണപ്പൊലിമയാക്കി ലീഗ് സിറ്റി മലയാളികള്‍


.

ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 30 ന് വെബ്സ്റ്റര്‍ ഹെറിറ്റേജ് പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ടു. പരിപാടികള്‍ എല്ലാ അര്‍ത്ഥത്തിലും ഒരു വന്‍ വിജയമാക്കിത്തീര്‍ത്തതിന് സംഘാടകര്‍ എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. സ്‌ളേയില്‍ എത്തിയ സാന്ത എല്ലാവരിലും കൗതുകമുണര്‍ത്തി.

ഹ്യൂസ്റ്റണ്‍-ഗാല്‍വെസ്റ്റണ്‍ പ്രദേശത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് പ്രൊഫഷണല്‍ ആയ അലന്‍ ജെയിംസായിരുന്നു പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ ടെക്‌സാസിലെ തന്നെ മുന്‍നിര മോര്‍ഗേജ് കമ്പനിയായ ഫസ്റ്റ് സ്റ്റെപ് മോര്‍ഗേജ്, എബി എബ്രഹാം സഹസ്‌പോണ്‍സറുമായിരുന്നു.

ലിഷ ടെല്‍സന്റെയും, ഡോ.സുജിത് നായരുടെയും നേതൃത്വത്തിലുള്ള ഫ്യൂഷന്‍ കരോള്‍ പാട്ടുകളോടുകൂടി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

ഇതോടൊപ്പം അമേരിക്കയിലെ പ്രശസ്ത മജീഷ്യനായ കര്‍ട്ട് മില്ലറിന്റെ ജാലവിദ്യ ഏവരെയും അത്ഭുതപ്പെടുത്തി.

മൊയ്തീന്‍കുഞ്ഞ്, സന്തോഷ് പിള്ള, ബിജു ശിവാനന്ദന്‍, ആന്റണി ജോസഫ്, തോമസ് ജോസഫ്, മനാഫ് കുഞ്ഞ്, ഷോണി ജോസഫ്, ജോര്‍ജ് പൗലോസ്, സോജന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ നാടന്‍ വിഭവങ്ങള്‍ തത്സമയം തയ്യാറാക്കി നല്‍കുന്ന കേരളത്തനിമയാര്‍ന്ന തട്ടുകടയില്‍ നിന്നും പരമ്പരാഗത സമോവര്‍ ചായ, പൊറോട്ട, അപ്പം, നാടന്‍ പോത്തിറച്ചിക്കറി, നാടന്‍ കോഴിക്കറി, ഓംലറ്റ് എന്നിവയോടൊപ്പം മറ്റു അനേക കേരള വിഭവങ്ങളും ആസ്വാദകരമായിരുന്നു. നാട്ടില്‍ കുടുംബത്തോടൊപ്പം ഒരു ക്രിസ്മസ് ആഘോഷിച്ചതിന്റെ ഒരു പ്രതീതി ഉണര്‍ത്തുന്നതായിരുന്നു വിന്റര്‍ ബെല്‍സ് 2022.

അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ട് ഒരുക്കിയ അഞ്ഞൂറില്‍പരം ചെറുനക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു.

ഇതോടൊപ്പം മുതിര്‍ന്നവരുടെയും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മയേകുന്നതായിരുന്നു.

മത സൗഹാര്‍ദത്തിന്റെ ഉത്തമ മാതൃകയാണ് ലീഗ് സിറ്റി മലയാളി സമാജം എന്ന് ആശംസകളര്‍പ്പിച്ച ജോജി സാം ജേക്കബ് അഭിപ്രായപ്പെട്ടു.

രാജന്‍കുഞ്ഞ് ഗീവര്‍ഗീസ്, സോജന്‍ ജോര്‍ജ്, ഡോ.രാജ്കുമാര്‍ മേനോന്‍, ബിജോ സെബാസ്റ്റിന്‍, മാത്യു പോള്‍, വിനേഷ് വിശ്വനാഥന്‍, ഡോ.നജീബ് കുഴിയില്‍, ഡോ.ജേക്കബ് തെരുവത്ത്, ടെല്‍സണ്‍ പഴമ്പിള്ളി, കൃഷ്ണരാജ് കരുണാകരന്‍, വിനേഷ് വിശ്വനാഥന്‍, രാജേഷ് പിള്ള, ജിജു ജോണ്‍, ജോബിന്‍ പന്തലാടി, സുനില്‍ ഫിലിപ്പ്, റിജോ ജോര്‍ജ്, സിഞ്ചു ജേക്കബ്, റെജി ഷിബു, എലേന ടെല്‍സണ്‍, ആന്‍ ബിജോ, സീന മാത്യൂസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: league city


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


03:08

തകരുമോ അദാനി സാമ്രാജ്യം?; വിപണിയെ പിടിച്ചുകുലുക്കി ഹിന്‍ഡെന്‍ബെര്‍ഗ്‌

Jan 28, 2023

Most Commented