.
ഫിലാഡല്‍ഫിയ, യു.എസ്.എ.: വാകത്താനം സ്വദേശിയായ ഫാ.റ്റി.റ്റി. സന്തോഷിന്റെ അധ്യക്ഷതയില്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കോട്ടയം അസോസിയേഷന് പുതുവത്സരാഘോഷം സംഘടിപ്പിച്ചു.
സണ്ണി കിഴക്കേമുറി പ്രസിഡന്റായും കുര്യന് രാജന് ജനറല്‍ സെക്രട്ടറിയായും ജെയിംസ് അന്ത്രയോസ് ട്രഷററായും പ്രവര്‍ത്തിക്കുന്നു.
സാബു പാമ്പാടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കുര്യന് രാജന് സ്വാഗതം പറയുകയും ചെയ്തു. വുമണ്‍സ് ഫോറം ചെയര്‍പേഴ്സണായ സാറാ ഐപ്പ്, സാജന് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
അസോസിയേഷന് സംഘടിപ്പിച്ച പിക്നിക്ക് പരിപാടിയില്‍ കായിക മത്സരങ്ങളിലും കലാപരിപാടികളിലും വിജയികളായിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കുകയും സമ്മാനങ്ങള്‍ നല്കി അഭിനന്ദിയ്ക്കുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം സാബു പാമ്പാടിയുടെയും ബെന്നി കൊട്ടാരത്തിലിന്റെയും നേതൃത്വത്തില്‍ കലാപരിപാടികളും ഗാനമേളയും നടന്നു.
വാര്‍ത്തയും ഫോട്ടോയും : കോര ചെറിയാന്
Content Highlights: Kottayam association
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..