ഷിക്കാഗോ മാര്‍തോമ സ്ലീഹാ കത്തീഡ്രലില്‍ കൊന്തനമസ്‌കാരം സമാപിച്ചു


.

ഷിക്കാഗോ: ഷിക്കാഗോയിലെ മാര്‍തോമാ സ്ലീഹാ കത്തീഡ്രലില്‍ ഒക്ടോബര്‍ മാസത്തെ കൊന്ത നമസ്‌കാരം ഭക്തിപൂര്‍വം സമാപിച്ചു. കഴിഞ്ഞ പത്ത് ദിവസമായി കത്തീഡ്രലിലെ പതിമൂന്ന് വാര്‍ഡുകളില്‍ ഭക്തിപൂര്‍വം ആഘോഷിച്ച കൊന്തനമസ്‌കാരം ഒക്ടോബര്‍ 31 തിങ്കാളാഴ്ച ആഘോഷമായ ദിവ്യബലിയോടെ സമാപിച്ചു.

ആഗോള കത്തോലിക്കാ സഭ ഓക്ടോബര്‍ മാസം കൊന്തമാസമായി ആചരിച്ചു വരുന്നു. 1569 ല്‍ പീയൂസ് അഞ്ചാമന്‍ മാര്‍പ്പാപ്പയാണ് കൊന്ത നമസ്‌കാരം കത്തോലിക്കാ സഭയില്‍ ആരംഭം കുറിച്ചത്. കൊന്തനമസ്‌കാരത്തിന് അന്‍പത്തിമൂന്ന് മണിജപം എന്നും പറയാറുണ്ട്. 2002 വരെ സന്തോഷത്തിന്റെ രഹസ്യം, ദുഃഖത്തിന്റെ രഹസ്യം, മഹിമയുടെ രഹസ്യം എന്നിവയാണ് കൊന്ത നമസ്‌കാരത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍, 2002-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ കുടി കൊന്ത നമസ്‌കാരത്തില്‍ ഉള്‍പ്പെടുത്തി.പതിവിന് വിപരീതമായി ഈ വര്‍ഷം ഇടവകയിലെ പതിമൂന്ന് വാര്‍ഡുകളിലേക്കും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ കൊടുത്തു വിടാന്‍ വികാരി ഫാ.തോമസ് കടുകപ്പിള്ളിയും അസി.വികാരി ഫാ.ജോബി ജോസഫും ഇടവക കമ്മിറ്റിയും തിരുമാനിക്കുകയായിരുന്നു.

പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങള്‍ ഇടവകയിലെ പതിമൂന്ന് വാര്‍ഡുകളിലും ഭക്തിപുരസരം സ്വീകരിച്ച് ഓരോ വാര്‍ഡിലേയും പത്ത് ഭവനങ്ങളില്‍ പ്രതിഷ്ഠിച്ച് പത്ത് ദിവസം കൊന്ത നമസ്‌കാരം ഭക്തിപൂര്‍വം ചൊല്ലി പരിശുദ്ധ ദൈവമതാവിന് തങ്ങളെയും ലോകം മുഴുവണയും അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. എല്ലാ വാര്‍ഡുകളിലും അഭൂതപൂര്‍വമായ ദൈവജന പങ്കാളിത്തം ഉണ്ടായിരുന്നു.

എല്ലാ വാര്‍ഡുകാരും മാതാവിന്റെ തിരുസ്വരുപങ്ങള്‍ ദോവലായത്തില്‍ തിരികെ കൊണ്ടു വന്ന് പ്രത്യേകം തയ്യാറാക്കിയിരുന്ന സ്ഥലത്ത് പ്രതിഷ്ഠിച്ചു.

ഒക്ടോബര്‍ 31 തിങ്കളാഴ്ച വൈകീട്ട് 6.15 ന് ആഘോഷമായ കൊന്തനമസ്‌കാരം നടത്തിയതിനു ശേഷം തക്കല രൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് രജന്ദ്രന്‍ മുഖ്യകാര്‍മികനായി വി.കുര്‍ബാന അര്‍പ്പിച്ചു. ഇടവക വികാരിയും വികാരി ജനറലുമായ ഫാ.തോമസ് കടുകപ്പിള്ളി, ഇടവക അസി.വികാരി ഫാ.ജോബി ജോസഫ് എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. ദിവ്യബലിയ്ക്ക് ശേഷം പരിശുദ്ധ അമ്മയുടെ പതിമൂന്ന് തിരുസ്വരൂപങ്ങളും വഹിച്ച്, മെഴുകുതിരിയേന്തി ദേവലായത്തില്‍ നിന്ന് മതാവിന്റെ ഗ്രോട്ടേയിലേക്ക് പ്രദക്ഷിണം നടത്തി.

വാര്‍ത്തയും ഫോട്ടോയും : ജോര്‍ജ് അമ്പാട്ട്

Content Highlights: kontha namaskaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented