ഹാള്‍ട്ടന്‍ മലയാളികള്‍ കേരളപ്പിറവി ആഘോഷിച്ചു 


.

ടൊറാന്‍ഡോ/കാനഡ: കോവിഡ് പ്രതിസന്ധികള്‍ നിറം കെടുത്തിയ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാനഡയിലെ ഹാല്‍ട്ടന്‍ മലയാളി അസോസിയേഷന്‍ (HMA) കേരളപ്പിറവി 2022 ആഘോഷിച്ചു. മില്‍ട്ടനിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ അഞ്ചിനായിരുന്നു പരിപാടി. നിലവിളക്കും നിറപറയും കഥകളിക്കാഴ്ചകളൂം നിറഞ്ഞ സ്‌കൂള്‍ അങ്കണം അതിഥികളില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു.

നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രസിഡന്റ് ധീരജ് പോള്‍, സെക്രട്ടറി ശ്രീജിത്ത് ശ്രീനിവാസന്‍, വിശിഷ്ടാതിഥികളും പാര്‍ലമെന്റ് അംഗങ്ങളുമായ കെവിന്‍ വെബ്സ്റ്റര്‍, ഗാര്‍നെറ്റ് ജെന്യൂസ്, പ്രധാന സ്‌പോണ്‍സറായ മനോജ് കരാത്ത എന്നിവര്‍ നിലവിളക്ക് തെളിച്ചുകൊണ്ടാണ് കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.



ബര്‍ലിംഗ്ടണിലെ സ്വരമുദ്ര ഡാന്‍സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഗണേശകൗത്വവും കുച്ചിപ്പുഡി, 'വാദ്യകല' പഞ്ചാരിമേളം, തുടങ്ങി നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. 'ഹാല്‍ട്ടന്‍ ഹാര്‍ട്ട്ബീറ്റ്‌സ്', 'തരികിടാസ്', എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തിനുശേഷം എച്ച്എംഎയുടെ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു.

ആര്‍.ജെ. ലാലുവും മേഘ പുത്തൂരാനും അവതാരകരായി പ്രവര്‍ത്തിച്ചു. കേരളപ്പിറവി രഞ്ജിത് ശ്രീകുമാറും കൂട്ടുകാരും മികച്ച ദൃശ്യവിസ്മയമാക്കി മാറ്റി.

വാര്‍ത്തയും ഫോട്ടോയും : ആസാദ് ജയന്‍

Content Highlights: keralppiravi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented