.
ഫോമയുടെ സ്വപ്നപദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായ ഫോമാ ഹൗസിങ് പ്രൊജക്റ്റ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് പുതിയ കമ്മറ്റിയെ പ്രഖ്യാപിച്ചു. ചെയർമാൻ ജോസഫ് ഔസോ. സെക്രട്ടറി: മോഹൻ പനങ്ങാവിൽ, വൈസ് ചെയർമാൻ: സജി എബ്രഹാം, അംഗങ്ങൾ: തോമസ് ജോസ്, ജോർജ്ജ് മാലിയിൽ, സണ്ണി കൈതമറ്റം.
ജോസഫ് ഔസോ
ചാരിറ്റി ഒരു നിയോഗമായി കാണുന്ന ജോസഫ് ഔസോ ഫോമയുടെ സ്ഥാപക അംഗം, ശശിധരൻ നായർ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ ആദ്യമായി ഫോമയിൽ നാഷണൽ കമ്മിറ്റി അംഗം, പിന്നീട് ഫോമാ ട്രഷറർ, ഫോമാ ബൈലോ കമ്മിറ്റി ചെയർ, അഡ്വൈസറി ബോർഡ് ചെയർമാൻ, വെസ്റ്റേൺ റീജിയൻ ആർവിപി, ഫോമാ ഭവന പദ്ധതി ചെയർമാൻ എന്നീ നിലകളിൽ ഫോമയിൽ പ്രവർത്തിച്ചിട്ടുണ്ട്, ഇക്കാലമത്രയും 76 വീടുകൾ കേരളത്തിൽ പലയിടങ്ങളിലായി നിർധനർക്ക് നൽകുവാൻ സാധിച്ചു, ഇപ്പോൾ വാലി ക്ലബ്ബിന്റെ ചാരിറ്റി കോർഡിനേറ്റർ സ്ഥാനം വഹിക്കുന്നു. അടുത്തയിടെ ഗോപിനാഥ് മുതുകാട് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിലധികം ഡോളർ സമാഹരിക്കുവാൻ സാധിച്ചു,
മോഹൻ പനങ്ങാവിൽ
ഐഐടി (എം) പൂർവ്വ വിദ്യാർത്ഥി,1989 മുതൽ ഡെട്രോയിറ്റ് മലയാളി അസോസിയേഷന്റെ സജീവ അംഗമാണ്. കഴിഞ്ഞ 33 വർഷത്തിനിടയിൽ അദ്ദേഹം രണ്ട് തവണ അതിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. KHNA യുടെ ദേശീയ ബോർഡ് ഓഫ് ഡയറക്‌ടർ അംഗം കൂടിയാണ് അദ്ദേഹം. ഒരു പ്രൊഫഷണൽ തബലിസ്റ്റ് കൂടിയായ അദ്ദേഹം ഒരു മികച്ച വോളിബോൾ താരം കൂടിയാണ്. നിലവിൽ ഡിട്രോയിറ്റ് ഈഗിൾസ് വോളിബോൾ ക്ലബ് പ്രസിഡന്റാണ്. മോർട്ട്ഗേജ് ബ്രോക്കറേജ് കമ്പനിയായ ഇൻഡസ് ഫിനാൻഷ്യൽ എന്ന സ്ഥാപനം സ്വന്തമായി നടത്തുന്നു, ഭാര്യ റിയൽറ്ററാണ് (സെഞ്ച്വറി 21) മകൻ ടാമ്പാ ജനറൽ ഹോസ്പിറ്റലിൽ ഡോക്ടറാണ്, മകൾ സാൻഫ്രാൻസിസ്കോയിലെ ഒരു എം എൻ സി യിൽ മാനേജരാണ്. കോഴിക്കോട് സ്വദേശിയായ മോഹൻ ഇപ്പോൾ മിഷിഗൺ ട്രോയ് നിവാസിയാണ്.
സജി എബ്രഹാം
ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ ഫോമാ പ്രവർത്തകനും ഫോമാ സ്ഥാപക അംഗവുമായ സജി എബ്രഹാം മുൻ നാഷണൽ കമ്മറ്റി മെമ്പർ കൂടിയാണ്, ഫോമയുടെ കേരളാ കൺവൻഷൻ ചെയർമാൻ, ഫോമാ ന്യൂഡ് എഡിറ്റർ, രണ്ടു തവണ ബൈലോ കമ്മറ്റി സെക്രട്ടറി തുടങ്ങി അനേകം സ്ഥാനങ്ങൾ ഫോമയിൽ വഹിച്ചിട്ടുള്ള സജി എബ്രഹാം തിരുവല്ല സ്വദേശിയാണ്,
തോമസ് ജോസ്
ഫോമാ സ്ഥാപക അംഗം, മുൻ നാഷണൽ കമ്മറ്റി അംഗം, മുൻ ആർ വി പി, മുൻ ജുഡീഷ്യൽ കൗൺസിൽ ചെയർ തുടങ്ങി അനേകം സ്ഥാനങ്ങൾ ഫോമയിൽ വഹിച്ചിട്ടുള്ള തോമസ് ജോസ് 1986 മുതൽ ബാൾട്ടിമോറിലെ കൈരളിയുടെ അംഗമാണ്, കൈരളിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചുള്ള അദ്ദേഹം ബാൾട്ടിമോറിലെ വിവിധ കമ്മ്യൂണിറ്റികാലിലെ സജീവ സാന്നിധ്യമാണ്, സ്വദേശം ചങ്ങനാശേരി.
ജോർജ്ജ് മാലിയിൽ
പ്രസിഡന്റ് - കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ (2021), സെക്രട്ടറി - ഒഐസിസി ഓഫ് ഫ്ലോറിഡ (2023), മികച്ച സാമൂഹിക പ്രവർത്തകൻ, മലയാളി കമ്മ്യൂണിറ്റിയിൽ സജീവ സാന്നിധ്യം
സണ്ണി കൈതമറ്റം
ORUMA - (ഒർലാൻഡോ റീജിയണൽ യുണൈറ്റഡ് മലയാളി അസോസിയേഷൻ) പ്രസിഡന്റ്, ഒരുമ അഡ്‌വൈസറി ബോർഡ് ചെയർ, ഫോമാ പൊളിറ്റിക്കൽ ഫോറം കോ-ഓർഡിനേറ്റർ, ഫ്ലോറിഡ റീജിയൻ ഫോമാ പൊളിറ്റിക്കൽ കമ്മിറ്റി അംഗം. ഫോമാ ഫിനാൻഷ്യൽ കൺട്രോളർ ഫ്ലോറിഡ റീജിയൻ എന്നീ നിലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നു, കഴിഞ്ഞ 16 വർഷമായി ഒർലാൻഡോയിലെ അഡ്വെന്റ് ഹെൽത്തിൽ (ഫ്ലോറിഡ ഹോസ്പിറ്റൽ) ജോലി ചെയ്യുന്നു,
ഫോമയുടെ എക്കാലത്തെയും അഭിമാന പദ്ധതികളിലൊന്നായ ഫോമാ ഫോമാ ഹൗസിങ് പ്രൊജക്റ്റ് ചെയർമാൻ ജോസഫ് ഔസയുടെയും ടീമിന്റെയും കൈകളിൽ ഭദ്രമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും എല്ലാ വിധ പിന്തുണയും ആശംസകളും നേരുന്നുവെന്നും പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.
വാർത്ത: ജോസഫ് ഇടിക്കുള
Content Highlights: Kerala FOMAA Housing Project Sub-Committee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..