കേരള സെന്റര്‍ 2022 ലെ അവാര്‍ഡുകള്‍ സമ്മാനിച്ചു


.

ന്യൂയോര്‍ക്ക് കേരള സെന്ററിന്റെ 30-ാമത് അവാര്‍ഡ് ദാന ചടങ്ങ് പ്രൗഢഗംഭീരമായി. ഒക്ടോബര്‍ 22 വൈകുന്നേരം എല്‍മണ്ടിലെ സെന്റര്‍ ആസ്ഥാനത്തായിരുന്നു അവാര്‍ഡ് ദാന ചടങ്ങ്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരും നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സമൂഹ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുമായ ആറു പേര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.

മലയാള മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജോസ് കണിയാലി, പബ്ലിക് സര്‍വീസിന് പോലീസ് ഓഫീസറും അമേരിക്കന്‍ മലയാളി ലോ എന്‍ഫോഴ്സ്മെന്റ് യുണൈറ്റഡ് (AMLU)എന്ന സംഘടനയുടെ പ്രസിഡന്റും ആയ തോമസ് ജോയി, പെര്‍ഫോമിംഗ് ആര്‍ട്‌സി ല്‍ ന്യൂജേഴ്സിയിലെ മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് - ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബിന്ദിയ ശബരിനാഥ്, പ്രവാസി മലയാള സാഹിത്യ രംഗത്തെ സംഭാവനക്ക് പി.ടി. പൗലോസ് എന്നിവരാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ബിസിനസ് രംഗത്തെ നേട്ടത്തിന് തിരഞ്ഞെടുക്കപ്പെട്ട നെസ്റ്റ് ഗ്രൂപ്പിന്റെ ഫൗണ്ടറും ചെയര്‍മാനുമായ ഡോ.ജവാഡ് ഹസ്സനും ശാസ്ത്ര രംഗത്തെ സംഭാവനക്ക് തിരഞ്ഞെടുക്കപ്പെട്ട MIT യിലെ ഡോ.സില്‍വെസ്റ്റര്‍ നൊറന്‍ഹക്കും ചില പ്രത്യേക കാരണങ്ങളാല്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് വരുവാന്‍ സാധിച്ചില്ല.

റിയ കൂട്ടുങ്കലിന്റെയും ബിന്‍സി ചെരിപുറത്തിന്റെയും അമേരിക്കന്‍, ഇന്ത്യന്‍ ദേശീയ ഗാനാലാപനത്തോടെ പുരസ്‌കാര ചടങ്ങിന്റെ തിരശീല ഉയര്‍ന്നു. പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ഹ്രസ്വമായി വിവരിച്ചുകൊണ്ട് അവാര്‍ഡ്ദാന ചടങ്ങ് ധന്യമാക്കാന്‍ സന്നിഹിതരായ സഹൃദയരായ എല്ലാവരെയും സ്വാഗതം ചെയ്തു. ഇന്ത്യന്‍ കോണ്‍സല്‍ മനീഷ് കുല്‍ഹാരി മുഖ്യാതിഥിയായിരുന്നു. ന്യൂയോര്‍ക്ക് സെനറ്റര്‍മാരായ കെവിന്‍ തോമസും അന്നാ കപ്ലാനും അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും അവാര്‍ഡ് കമ്മിറ്റി മെമ്പറുമായ ഡോ. തോമസ് എബ്രഹാം മുഖ്യാതിഥിയെ പരിചയപ്പെടുത്തുകയും കേരള സെന്റര്‍ ആരംഭത്തെപ്പറ്റിയും അത് കടന്നുപോയ നാളുകളെപ്പറ്റിയുമൊക്കെ വിവരിക്കുകയും ചെയ്തു. അവാര്‍ഡ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും ചെയര്‍മാനായ ഡോ.മധു ഭാസ്‌ക്കരന്‍ കേരള സെന്റര്‍ അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന റിവ്യൂ പ്രോസസ്സിനെ വിവരിച്ച് സംസാരിച്ചു.

ഈ അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനം കമ്മിറ്റി അംഗങ്ങളായ രാജു തോമസ് എബ്രഹാം തോമസ് എന്നിവര്‍ ഡോ.തെരേസ ആന്റണിക്ക് ഒരു കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.

അവാര്‍ഡ് ഡിന്നറിന്റെ ചെയര്‍മാന്‍ ജെയിംസ് തോട്ടം ആയിരുന്നു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങങ്ങളായ എബ്രഹാം തോമസ്, മാത്യു വാഴപ്പള്ളി, ജോണ്‍ പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങിന്റെ എംസിയായിരുന്ന ഡയ്‌സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍ ഈ പരിപാടിയെ ഹൃദയ സ്പര്‍ശിയായ ഒരനുഭവമാക്കി. ബിന്‍സി ചെരിപുറത്തിന്റെ മധുരമായ ഗാനങ്ങളും മയൂര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ കലാകാരി മായാദേവിയുടെ നൃത്തച്ചുവടുകളും ബീനയുടെ ബ്രസീലിയന്‍ ഡാന്‍സും അവാര്‍ഡ് ചടങ്ങിന് വര്‍ണ്ണപ്പകിട്ടേകി. സെക്രട്ടറി ജിമ്മി ജോണ്‍ വിശിഷ്ട്ട വ്യക്തികള്‍ക്കും സദസ്യര്‍ക്കും ഈ പരിപാടി വിജയിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി 2022 ലെ അവാര്‍ഡ് ദാന ചടങ്ങിന് തിരശീല വീണു.

Content Highlights: kerala centre award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented