.
ന്യൂ ജേഴ്‌സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കാഞ്ചിന്റെ (കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി) പുതുവത്സര ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ന്യൂജേഴ്‌സി കാർട്ടറേറ് യുക്രയിൻ സെന്ററിൽ നടന്നു. വളരെ വിപുലമായിട്ടാണ് ആഘോഷങ്ങൾ നടത്തപ്പെട്ടത്. മുമ്പെങ്ങുമില്ലാത്ത വിധം ജനപങ്കാളിത്തം ചടങ്ങിന് മാറ്റു കൂട്ടി. ഏതാണ്ട് അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിക്കാനായത് ഈ വർഷത്തെ കമ്മിറ്റിയെ സംബംന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം പകരുന്നതാണെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, മാലിനി നായരുടെ സൗപർണിക ഡാൻസ് അക്കാദമി, രേഖ പ്രദീപും സംഘവും, റുബീന സുധർമ്മന്റെ വേദിക അക്കാദമി, സോഫിയ മാത്യുവിന്റെ ഫനാ സ്‌കൂൾ ഓഫ് ഡാൻസ് എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, നൃത്തനൃത്യങ്ങളും, നോർത്ത് അമേരിക്കയിലെ പ്രശസ്‌തരായ യുവഗായകർ അണിനിരന്ന സംഗീത സായാഹ്‌നം എന്ന പ്രത്യേക കലാവിരുന്നും ചടങ്ങിന് മിഴിവേകി.
നസിർ ഹുസ്സൈൻ കിഴക്കേടത്ത് റിപ്പബ്ലിക്ക് ദിന ആശംസാപ്രസംഗം നടത്തി. കേരളാ അസ്സോസിയേഷൻ്റെ സ്വപ്‌ന പദ്ധതിയായ നല്ല നാളേക്ക് എന്ന പരിപാടിയുടെ കുട്ടികളുടെ കൂട്ടായ്മ ആയ "KANJ NEXTGEN " ൻറെ ഉദ്‌ഘാടനം ന്യൂജേഴ്‌സി മലയാളികൾ കൈയടിയോടെയാണ് വരവേറ്റത്. നൂറിന് മുകളിൽ വരുന്ന കുട്ടിക്കൂട്ടം ഉത്സാഹത്തോടെ പരിപാടിയിലുടനീളം പങ്കെടുത്തു. പരിപാടികളൊപ്പം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കാഞ്ചിന്റെ ഈ വർഷത്തെ പ്രവർത്തനോദ്‌ഘാടനവും ഇതോടൊപ്പം നടത്തപ്പെട്ടു. 2023 ലെ കമ്മിറ്റിയെയും ട്രസ്റ്റി ബോർഡ് മെമ്പേർസിനെയും KANJ പ്രസിഡന്റ് വിജേഷ് കാരാട്ട് സദസ്സിനു പരിചയപ്പെടുത്തി.
ന്യൂ ജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളോടും പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻവീട്ടിൽ, വൈസ് പ്രസിഡന്റ് ബൈജൂ വർഗീസ്, ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ, (കൾച്ചറൽ അഫയേഴ്സ്) ദയ ശ്യാം നെറ്റിക്കാടൻ (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫയേഴ്സ്), ടോം വർഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), റോബർട്ട് ആന്റണി ( യൂത്ത് അഫയേഴ്സ്), എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള തുടങ്ങിയവർ നന്ദി അറിയിച്ചു.
വിവരങ്ങൾക്ക് കടപ്പാട് ബൈജു വർഗീസ്.
വാർത്ത: ജോസഫ് ഇടിക്കുള
Content Highlights: Kerala Association of New Jersey, New Year celebrations
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..