കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫെസ്റ്റിവൽ മാർച്ച് 18 ന്‌


2 min read
Read later
Print
Share

.

ന്യൂ ജേഴ്‌സി: ന്യൂ യോർക്ക്, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി, ഡെലവെയർ വാലി എന്നിവിടങ്ങളിലെ കുട്ടികൾക്കായി നോർത്ത് അമേരിക്കയിലെ ഏറ്റവും മികച്ച മലയാളീ സംഘടനയായ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി (KANJ) "KANJ GOT TALENT" എന്ന പേരിൽ വൻ ജനപങ്കാളിത്തത്തോടെ കലാമേള ന്യൂ ജേഴ്‌സിയിൽ സംഘടിപ്പിക്കുകയാണ് മാർച്ച് 18 ന്‌. സംഗീതം (ശാസ്ത്രീയം, ലളിത ഗാനം, വെസ്റ്റൺ), നൃത്തം ( ക്ലാസിക്കൽ, നാടോടി നൃത്തം & ഗ്രൂപ്പ് ഡാൻസ് ), പ്രസംഗം (ഇംഗ്ലീഷ്, മലയാളം), പ്രബന്ധ രചന, പെൻസിൽ സ്കെച്ചിങ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ അവസാനിക്കും.

യൂത്ത് ഫെസ്റ്റിവൽ വിധി കർത്താക്കളായി ട്രൈ സ്റ്റേറ്റിലെ പരിചയ സമ്പന്നരുടെ ഒരു ടീമിനെ തിരഞ്ഞെടുക്കാൻ കമ്മിറ്റിക്കു സാധിച്ചിട്ടുണ്ട്. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുന്നതായിരിക്കും. പരിപാടിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി കാഞ്ചിന്റെ പ്രസിഡന്റ് വിജേഷ് കാരാട്ടും, സെക്രട്ടറി സോഫിയ മാത്യുവും, ട്രഷറർ വിജയ് പുത്തൻ വീട്ടിലും, വൈസ് പ്രസിഡന്റ് ബൈജു വർഗീസും കൾച്ചറൽ സെക്രട്ടറി ഖുർഷിദ് ബഷീറും ചേർന്ന് അറിയിച്ചു. ഏതാണ്ട് നൂറ്റിയമ്പതിൽ പരം കുട്ടികളാണ് വിവിധ മത്സരങ്ങങ്ങൾക്കായി എത്തുന്നത്.

ഒരു കലാമത്സരം എന്നതിലുപരി ട്രൈസ്റ്റേറ്റിലെ കുഞ്ഞുങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ ഒരു വേദി ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം എന്ന് കേരളാ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡും അറിയിച്ചു. മൂന്ന് മാസത്തിലേറെയായി പരിപാടിയുടെ വിജയത്തിനായി കഠിന പ്രയത്നത്തിലാണ് ഉപകമ്മിറ്റികളായ രജിസ്ട്രേഷൻ, ഫുഡ്‌, അഡ്മിനിസ്ട്രേഷൻ, സ്റ്റേജ് & വെന്യു മാനേജ്‌മന്റ് കമ്മിറ്റികൾ. അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങളും, മുൻ പ്രസിഡന്റുമാരും, ഭാരവാഹികളും, യൂത്ത് അസോസിയേഷൻ അംഗങ്ങളും, കാഞ്ചിന്റെ ടീം "Next Gen" ഉം അതിന്റെ ഭാരവാഹികളും ഉത്സാഹത്തോടെ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. യൂത്ത് ഫെസ്റ്റിവെലിന്റെ വിജയത്തിലേക്ക് പ്രീത വീട്ടിൽ, സമൽ ചിറയിൽ എന്നിവരുടെ സംഭാവന എടുത്തു പറയേണ്ട ഒന്നാണെന്ന് പ്രസിഡന്റ് വിജേഷ് അഭിപ്രായപ്പെട്ടു. മത്സരത്തേക്കാൾ ഉപരി വരുംതലമുറയ്ക്ക് ഒരു പ്രോത്സാഹനമായിരിക്കും "KANJ GOT TALENT" എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

യൂത്ത് ഫെസ്റ്റിവൽ നടത്താൻ തങ്ങളുടെ സ്കൂൾ വിട്ടു നൽകിയ സോമെർസെറ്റിലെ Cedar Hill Preparatory School മാനേജിങ് ഡയറക്ടറും മുൻ കാൻജ് ജനറൽ സെക്രട്ടറിയും കാഞ്ചിന്റെ എക്കാലത്തെയും അഭ്യുദയകാംക്ഷിയുമായ നന്ദിനി മേനോനോട് ഉള്ള വലിയ കടപ്പാടും നന്ദിയും കാൻജ് കമ്മിറ്റി അറിയിച്ചു. ട്രൈസ്റ്റേറ്റിലെ മലയാളികളും, സഹോദര മലയാളി സങ്കടനകളായ യോങ്കേഴ്‌സ് മലയാളീ അസോസിയേഷൻ, കേരള സമാജം ഓഫ് ന്യൂ ജേഴ്‌സി, മലയാളി അസോസിയേഷൻ ഗ്രെയ്റ്റർ ഫിലഡെഫിയ, കല, ഡെൽമ തുടങ്ങിയ സംഘടനാ ഭാരവാഹികളും പരിപാടിക്ക് ആശംസകൾ അറിയിച്ചതായി പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറർ വിജയ് പുത്തൻ വീട്ടിൽ, വൈസ് പ്രസിഡന്റ് ബൈജു വർഗീസ്, ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടൻ, ജോയിന്റ് ട്രഷറർ നിർമൽ മുകുന്ദൻ, ഖുർഷിദ് ബഷീർ (കൾച്ചറൽ അഫയേഴ്‌സ്), ദയ ശ്യാം (മീഡിയ & കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫയേഴ്‌സ്‌), ടോം വർഗീസ് (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), റോബർട്ട് ആന്റണി (യൂത്ത് അഫയേഴ്‌സ്), എക്സ് ഒഫീഷ്യൽ ജോസഫ് ഇടിക്കുള എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് കടപ്പാട് - ബൈജു വർഗീസ്.

വാർത്ത: ജോസഫ് ഇടിക്കുള.

Content Highlights: Kerala Association of New Jersey, youth festival

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023

Most Commented