.
ഡാലസ്: കേരള അസോസിയേഷന് ഓഫ് ഡാലസ് ജനുവരി 7 ന് വൈകീട്ട് 6 മണിക്ക് ഗാര്‍ലന്‍ഡിലെ സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതാണ്. വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളോടെ നടത്തുന്ന ഈ ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ മുഖ്യാതിഥിയായി 240-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന് പട്ടേല്‍ പങ്കെടുക്കും. കോസ്മോസ് ട്രാവല്‍സ്, റോയല്‍ ഗ്രോസറി, ബീമം റിയല്‍ എസ്റ്റേറ്റ് (റിന്) എന്നിവരാണ് പരിപാടികളുടെ സ്പോണ്സര്. എല്ലാവരെയും പ്രസ്തുത പരിപാടിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
മന്‍ജിത് കൈനിക്കര - 972-679-8555
ഹരിദാസ് തങ്കപ്പന് - 214-908-5686
വാര്‍ത്തയും ഫോട്ടോയും : അനശ്വരം മാമ്പിള്ളി
Content Highlights: Kerala Association of Dalas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..