.
ഷിക്കാഗൊ: ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതല്‍ സെന്ററില്‍ കെ.സി.എസ്. വുമണ്‍സ് ഫോറം ഹോളിഡേ പാര്‍ട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായകനടിയും നര്‍ത്തകിയുമായ ഗീതയാണ് മുഖ്യാതിഥി. വിവിധതരം ഗെയിമുകള്‍, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികള്‍ കോര്‍ത്തിണക്കി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഹോളിഡേ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഷിക്കാഗോ കെ.സി.എസ്സിലെ എല്ലാ വനിതകളും, ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാന്‍ ടോസ്മി കൈതക്കത്തൊട്ടിയിലിന്റെ നേത്യത്വത്തിലുള്ള വുമണ്‍സ് ഫോറം താത്പര്യപ്പെടുന്നു.
ടോസ്മി കൈതക്കത്തൊട്ടിയില്‍ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിന് തെക്കനാട് (സെക്രട്ടറി), ഡോ.സൂസന് ഇടുക്കുതറയില്‍ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളില്‍ (ട്രഷറര്‍) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്സ്, ഈ പാര്‍ട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ടോമി ഇടത്തില്‍, സിറില്‍ കട്ടപ്പുറം എന്നിവരാണ് ഗ്രാന്‍ഡ് സ്പോണ്‍സേര്‍സ്.
വാര്‍ത്തയും ഫോട്ടോയും : ബിനോയ് സ്റ്റീഫന്‍
Content Highlights: kcs women's forum holiday party
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..