കെ.സി.സി.എന്‍.എ. പ്രതിഭകളെ ആദരിക്കുന്നു


.

കോട്ടയം: വടക്കേ അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) കേരളത്തില്‍ വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ ക്‌നാനായ പ്രതിഭകളെ ആദരിക്കുന്നു. ജനുവരി 13-ാം തീയതി വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടക്കുന്ന കെ.സി.സി.എന്‍.എ. അവാര്‍ഡ്ദാന ചടങ്ങിന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മന്ത്രി ആന്റണി രാജു, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ., മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ., മുന്‍ കൈരളി ടി.വി. ഡയറക്ടര്‍ അഡ്വ. എ.എ. റഷീദ്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണി സ്റ്റീഫന്‍ തുടങ്ങിയ കേരളത്തിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്‍ഡ്യയിലെ ക്യാന്‍സര്‍ ചികിത്സാരംഗത്ത് ഏറ്റവും പ്രമുഖ ഡോക്ടറായ കാരിത്താസ് ഹോസ്പിറ്റല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ.ബോബന്‍ തോമസ് ചെമ്മലക്കുഴി, രഞ്ജി ട്രോഫി കേരള ക്രിക്കറ്റ് ക്യാപ്റ്റനും മികച്ച ക്രിക്കറ്റ് റിക്കോര്‍ഡുകള്‍ക്ക് ഉടമയുമായ സിജോമോന്‍ ജോസഫ് മേക്കാട്ടേല്‍, ഈ കഴിഞ്ഞ ദിവസം നടന്ന മിസ് കേരള മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിസ് ലിസ് ജയ്‌മോന്‍ വഞ്ചിപ്പുരയ്ക്കല്‍ എന്നീ പ്രതിഭകളെ ആദരിക്കുന്നു.

താങ്കളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ അസാധാരണമായ വൈഭവത്തിലൂടെ പ്രതിഭകളായിത്തീര്‍ന്ന ഇവരെ ആദരിക്കേണ്ടത് സമൂഹത്തിനോടുള്ള ഉത്തരവാദിത്വമാണെന്നും വരുംതലമുറയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനമണ്ഡലത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ ഇത്തരത്തിലുള്ള അവാര്‍ഡ്ദാന ചടങ്ങുകള്‍ പ്രചോദനമാകുന്നതിനാണ് ലോകത്തിലെ ഏറ്റവും വലിയ ക്‌നാനായ സംഘടനയായ കെ.സി.സി.എന്‍.എ. ഈ അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു.

ക്രിസ്മസ്- പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് നാട്ടിലെത്തിയിരിക്കുന്ന മുഴുവന്‍ കെ.സി.സി.എന്‍.എ. അംഗങ്ങളെയും ഈ ചടങ്ങിലേക്ക് വളരെ സ്‌നേഹത്തോടെ ക്ഷണിക്കുന്നതായും എല്ലാവരും ഈ ചടങ്ങില്‍ സംബന്ധിക്കണമെന്നും കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.

കെ.സി.സി.എന്‍.എ.യുടെ നേതൃത്വത്തില്‍ മികവുറ്റ പ്രതിഭകളെ ആദരിക്കുന്നതില്‍ വളരെയധികം ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഈ അവാര്‍ഡിന് അര്‍ഹരായ പ്രതിഭകളെ വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ പേരില്‍ ആദരിക്കുന്നതില്‍ അതിയായ സന്തോഷവും ചാരിതാര്‍ത്ഥ്യവുമുണ്ടെന്ന് കെ.സി.സി.എന്‍.എ. ഭാരവാഹികളായ ജോണിച്ചന്‍ കുസുമാലയം, ജിറ്റി പുതുക്കേരില്‍, ജയ്‌മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും : സൈമണ്‍ മുട്ടത്തില്‍

Content Highlights: KCCNA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023

Most Commented