ക്‌നായിതൊമ്മന്‍ പ്രതിമ സ്ഥാപനവും, വടംവലി മത്സരവും ന്യൂയോര്‍ക്കില്‍ നവംബര്‍ 19 ന് 


.

ന്യൂയോര്‍ക്ക്: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.)യുടെ ആഭിമുഖ്യത്തില്‍ ഒന്നാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം നവംബര്‍ 19-ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍വെച്ച് നടത്തും.. ഇന്‍ഡ്യന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി ഓഫ് ന്യൂയോര്‍ക്കിന്റെ (ഐ.കെ.സി.സി.) ആതിഥേയത്വത്തില്‍ നടത്തപ്പെടുന്ന ഈ വടംവലി മത്സരദിനത്തില്‍ ക്‌നായിതൊമ്മന്‍ പ്രതിമ സ്ഥാപനവും നടത്തപ്പെടുന്നു. ട്രൈസ്റ്റേറ്റിലെ ക്‌നാനായ മക്കളുടെ സ്വന്തം തറവാടായ ഐ.കെ.സി.സി സെന്ററില്‍ ക്‌നായിതൊമ്മന്റെ പ്രതിമ ഉയരുമ്പോള്‍ അതില്‍ പങ്കെടുക്കുവാന്‍ എല്ലാ പ്രിയ ക്‌നാനായ മക്കളെയും സ്വാഗതം ചെയ്യുന്നു.

കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റ് ജോണ്‍ സി. കുസുമാലയം, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിയില്‍, ട്രഷറര്‍ ജയ്മോന്‍ കട്ടിണശ്ശേരിയില്‍ എന്നിവര്‍ നയിക്കുന്ന കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ ആദ്യമായാണ് ഇന്റര്‍ നാഷണല്‍ വടംവലി മത്സരം നടത്തപ്പെടുന്നത്.

വടംവലി മത്സരത്തിലെ ഓംസ്ഥാനമായ ജിമ്മി ആകശാല സ്പോണ്‍സര്‍ ചെയ്യുന്ന ജോണ്‍ ആകശാല മെമ്മോറില്‍ എവറോളിംഗ് ട്രോഫിയും 5001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. രണ്ടാം സമ്മാനമായി തോമസ് & ആനി പാലനില്‍ക്കുംമുറിയില്‍ മെമ്മോറിയല്‍ എവര്‍േേറാളിംഗ് ട്രോഫിയും 3001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു. മൂന്നാം സ്ഥാനത്തിനായി റോയി മറ്റപ്പള്ളിയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന അക്കന്നുട്ടി മറ്റപ്പള്ളിയില്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും 2001 ഡോളര്‍ ക്യാഷ് അവാര്‍ഡും. നാലാം സ്ഥാനാഹര്‍ക്ക് രാജു മത്തായി പച്ചിക്കര മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും, 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും നല്‍കുന്നു.

കാനഡ, ഇറ്റലി, കുവൈത്ത്, യു.കെ. തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അതുപോലെ തന്നെ വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍നിന്നുമുള്ള മികവുറ്റ ടീമുകള്‍ പങ്കെടുക്കുന്ന ഈ വടംവലി മത്സരം വിജയിപ്പിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സിറിയക് കൂവക്കാട്ടില്‍ -630 673 3382
സിജു ചെരുവന്‍കാലായില്‍ - 845 269 9899
സാജന്‍ കുഴിപ്പറമ്പില്‍ =914 843 4155
ജോണ്‍ സി. കുസുമാലയം - 345 671 0922

Content Highlights: KCCNA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented