.
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ ഗവര്‍ണറായി കാത്തി ഹോച്ചല്‍ (64) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.
ഞായറാഴ്ച ന്യൂയോര്‍ക്ക് തലസ്ഥാനമായ ആല്‍ബനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ എന്‍.എ.എ.സി.പി. പ്രസിഡന്റ് ഹെയ്ഡല്‍ ഡ്യൂക്കിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഫാമിലി ബൈബിളും റൂസ് വെല്‍ട്ട് ഫാമിലി ബൈബിളും തൊട്ടാണ് ചടങ്ങ് നിര്‍വഹിച്ചത്.
ന്യൂയോര്‍ക്കിലെ തിരഞ്ഞെടുക്കപ്പെട്ട 57-ാമത് ഗവര്‍ണറും പ്രഥമ വനിതാ ഗവര്‍ണറുമാണ് കാത്തി.
2021 ഓഗസ്റ്റില്‍ മുന്‍ ഗവര്‍ണര്‍ ആന്ഡ്രുകുമൊ ലൈംഗിക ആരോപണങ്ങളില്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് കാത്തി ഹോച്ചല്‍ ആദ്യമായി താത്കാലിക ഗവര്‍ണറായി ചുമതലയേറ്റത്. 2022 നവംബര്‍ നാണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ വീണ്ടും നാലു വര്‍ഷത്തേക്ക് കാത്തിഹേച്ചല് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലി സെല്‍ഡിനെ നേരിയ ഭൂരിപക്ഷത്തിലാണ് കാത്തി തോല്പിച്ചത്.
വനിതാ ഗവര്‍ണറായി ഒരുചരിത്രം സൃഷ്ടിക്കുകയല്ല മറിച്ച് ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞക്കുശേഷം ഗവര്‍ണര്‍ വെളിപ്പെടുത്തി. ഗണ്‍വയലന്‍സ്, പാര്‍പ്പിടസൗകര്യങ്ങളുടെ കുറവ് എന്നിവ പരിഹരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിയായിരുന്ന കാത്തി വെളിപ്പെടുത്തി.
വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്
Content Highlights: Kathy Hochul makes history, sworn in as first woman elected governor of New York
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..