.
ന്യൂജേഴ്സി: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷന് ഓഫ് ന്യൂ ജേഴ്സി (കാന്‍ജ്) ന്റെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര ഇന്ത്യയുടെ 74-ാമതു റിപ്പബ്ലിക് ഡേയും ന്യൂഇയര്‍ ആഘോഷങ്ങളും വിവിധ പരിപാടികളോടെ ന്യൂജേഴ്സി കാര്ട്ടറേറ് യുക്രേനിയന്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. 1950 ജനുവരി 26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ വാര്‍ഷികാഘോഷത്തോടൊപ്പം പുതുവത്സരവും വളരെ വിപുലമായിട്ടാണ് കേരളാ അസോസിയേഷന് ഇത്തവണ നടത്തുന്നത് എന്നത് മുന്പത്തെക്കാളും പ്രത്യേകതയും പ്രാധാന്യവും അര്‍ഹിക്കുന്നു.
മാലിനി നായരുടെ സൗപര്‍ണിക ഡാന്‍സ് അക്കാദമിയും, രേഖ പ്രദീപും സംഘവും, റുബീന സുധര്‍മ്മന്റെ വേദിക അക്കാദമിയും, സോഫിയ മാത്യൂവിന്റെ ഫനാ സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നോര്‍ത്ത് അമേരിക്കയിലെ പ്രശസ്തരായ യുവഗായകര്‍ അണിനിരക്കുന്ന 'സംഗീത സായാഹ്നം' എന്ന പ്രത്യേക കലാവിരുന്നും ചടങ്ങിന് മിഴിവേകും.
കേരളാ അസ്സോസിയേഷന്റെ സ്വപ്ന പദ്ധതിയായ നല്ല നാളേയ്ക്ക് എന്ന പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കൂട്ടായ്മയായ 'KANJ NEXTGEN' ന്റെ ഉദ്ഘാടനം പരിപാടികള്‍ക്ക് മാറ്റു കൂട്ടും. കുട്ടികള്‍ക്കായി പ്രത്യേക സര്‍പ്രൈസ് വിരുന്നും ഉണ്ടാകും. വിഭവ സമൃദ്ധമായ സദ്യയും സംഘാടകര്‍ ഒരുക്കുന്നതായിരിക്കും. നാനൂറില്‍ പരം അതിഥികളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നതെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് അറിയിച്ചു. കാഞ്ചിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും തദവസരത്തില്‍ നടക്കും.
ന്യൂജേഴ്സിയിലെ എല്ലാ മലയാളി സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ വിജയ് പുത്തന്‍വീട്ടില്‍, വൈസ് പ്രസിഡന്റ് ബൈജൂ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി പ്രീത വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്, ഖുര്‍ഷിദ് ബഷീര്‍ (കള്‍ച്ചറല്‍ അഫയേഴ്സ്) ടോം നെറ്റിക്കാടന് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ജോര്‍ജി സാമുവല്‍ (ചാരിറ്റി അഫയേഴ്സ്), ടോം വര്‍ഗീസ്. (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), റോബര്‍ട്ട് ആന്റണി (യൂത്ത് അഫയേഴ്സ്),എക്സ് ഒഫീഷ്യല്‍ ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ അറിയിച്ചു.
വിശദമായ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും ദയവായി കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് KANJ.ORGസന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ വിജയ് പുത്തന്‍വീട്ടില്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന് എന്നിവര്‍ അറിയിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ഇടിക്കുള
Content Highlights: kanj new year celebration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..