കലാഭവന്‍ ജയനെ ന്യൂയോര്‍ക്കില്‍ ആദരിച്ചു


.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കലാപരിപാടികള്‍ നടത്തുകയും കേരളപ്പിറവി ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്ത് അമേരിക്കന്‍ മലയാളികളുടെ ഇഷ്ടതാരമായി മാറിയ കലാകാരന്‍ കലാഭവന്‍ ജയനെ ന്യൂയോര്‍ക്ക് മലയാളികള്‍ ആദരിച്ചു.

4 മാസക്കാലം അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത പരിപാടികള്‍ അവതരിപ്പിച്ച കലാഭവന്‍ ജയന്‍ 'മിമിക്‌സ് വണ്‍മാന്‍ ഷോ' യില്‍ കൂടി ഏറെ പ്രശസ്തനായി. മിമിക്സിനൊപ്പം നാടന്‍ പാട്ടും, സിനിമാ ഗാനങ്ങളും സമകാലിക വിഷയങ്ങളുടെ നര്‍മ്മാവിഷ്‌കാരമായ ചാക്യാര്‍കൂത്തും ഉള്‍പ്പെടുത്തി പ്രേക്ഷകരുടെ മനം കവരുന്ന പരിപാടികളാണ് ജയന്‍ അവതരിപ്പിക്കുന്നത്.



ഇന്ത്യ കാത്തലിക്കുകള്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയും വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ സര്‍വീസ് ക്ലബ്ബും സംയുക്തമായാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. ന്യൂയോര്‍ക്കിലെ ന്യൂറോഷലില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ കാത്തലിക്കുകള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി അധ്യക്ഷത വഹിച്ചു.

വൈസ്‌മെന്‍ ന്യൂയോര്‍ക്ക് അറ്റ്‌ലാന്റാ മുന്‍ റീജിയണല്‍ ഡയറക്ടര്‍ ജോസഫ് കാഞ്ചമല കലാഭവന്‍ ജയനെ പൊന്നാട നല്‍കി ആദരിച്ചു കാത്തലിക് അസോസിയേഷന്‍ ലീഡര്‍ ഇട്ടൂപ്പ് ദേവസ്യ അദ്ദേഹത്തിന് മൊമെന്റോ സമ്മാനിച്ചു. ഇന്ത്യ കാത്തലിക്ക് അസോസിയേഷന്‍ സെക്രട്ടറി റോയ് ആന്റണി വൈസ്‌മെന്‍ മുന്‍ പ്രസിഡന്റുമാരായ ജോസ് ഞാറേക്കുന്നേല്‍, മേരി ഫിലിപ്പ്, ഷാജിമോന്‍ വെട്ടം, ജോണ്‍ കെ ജോര്‍ജ്ജ്, ജോഫ്രിന്‍ ജോസ്, പോള്‍ ജോസ്, ലിജോ ജോണ്‍, വൈസ്‌മെന്‍ മുന്‍ പ്രസിഡന്റുമാരയ ഷോളി കുമ്പളിവേലി, ഷാജി സക്കരിയ, കാത്തലിക്കുകള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോസ് മലയില്‍, സീറോ മലബാര്‍ കാത്തലിക്കുകള്‍ കോണ്‍ഗ്രസ് ബ്രോണ്‍സ് ചാപ്റ്റര്‍ പ്രസിഡന്റ് ബെന്നി മുട്ടപ്പിളളി, സോണി വടക്കന്‍, സണ്ണി മാത്യൂ, ഷാജു മോന്‍ ചിറമേല്‍, മാത്യൂ ജോസഫ്, പ്രകാശ് തോമാസ്, ജയിംസ് ഇളംപുരയിടം, സന്തോഷ്, ഗായകന്‍ ഷാജി വടാശ്ശേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി

Content Highlights: Kalabhavan Jayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented